മോഹന്‍ലാലിന്റെ കരിയറിലെ മാത്രമല്ല മലയാളം സിനിമയിലെ തന്നെ പ്രധാനപ്പെട്ട സിനിമയാണ് ദൃശ്യം. ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് റീമെയ്ക്ക് ചെയ്ത സിനിമ എല്ലാ വേര്‍ഷനിലും വിജയചിത്രങ്ങളായിരുന്നു. മോഹന്‍ലാലും മീനയുമായിരുന്നു സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.
സിനിമയില്‍ മോഹന്‍ലാലിന് പകരം ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെയായിരുന്നെങ്കിലും ഒടുവില്‍ സിനിമ മോഹന്‍ലാലിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ താനും ദൃശ്യം സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ശോഭന. ദൃശ്യം എനിക്ക് വന്ന സിനിമയാണ്. സ്‌ക്രിപ്റ്റ് വരെ അയച്ചുതന്നിരുന്നു. എണ്ണാല്‍ അത് അന്ന് ചെയ്യാനായില്ല. ആ സമയത്ത് വിനീത് ശ്രീനിവാസനൊപ്പം തിര എന്ന സിനിമയുടെ തിരക്കുകളിലായിരുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
അതേസമയം മോഹന്‍ലാലിന്റെ നായികയായി ശോഭന വീണ്ടും ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തുന്ന വര്‍ഷമാണ് 2025. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന സിനിമയിലാണ് മോഹന്‍ലാല്‍- ശോഭന കൂട്ടുക്കെട്ട് വീണ്ടുമെത്തുന്നത്. 2009ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.