Webdunia - Bharat's app for daily news and videos

Install App

"അമ്മയിൽ പൊട്ടിത്തെറി". ബാബുരാജിനെ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്ന് നടി ശ്വേത മേനോൻ

അഭിറാം മനോഹർ
ചൊവ്വ, 27 ഓഗസ്റ്റ് 2024 (11:21 IST)
Shwetha Menon
താരസംഘടനയായ അമ്മയുടെ നേതൃത്വത്തിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ താരസംഘടനയില്‍ പൊട്ടിത്തെറി. അമ്മ ആക്ടിങ്ങ് സെക്രട്ടറി ബാബുരാജ് രാജിവെയ്ക്കണമെന്ന് നടി ശ്വേത മേനോണ്‍ ആവശ്യപ്പെട്ടു. സീനിയറോ,ജൂനിയറോ ആയാലും ആരോപണം വന്നാല്‍ നേതൃസ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം രാജിവെച്ചു. ബാബുരാജ് മാറി നില്‍ക്കുന്നതാണ് ഉചിതം.  ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കുന്നത് ആരാണ് തടയുന്നതെന്ന് അദ്ദേഹം പറയണം. ആരോപണം വന്നാല്‍ ചിലര്‍ മാത്രം മാറി നില്‍ക്കുന്നു. മറ്റാരുടെയെങ്കിലും പേരില്‍ ആരോപണം വന്നാല്‍ അവര്‍ മാറി നില്‍ക്കാത്തത് എന്താണ്. എന്തുകൊണ്ടാണ് ഓരോരുത്തര്‍ക്കും ഓരോ നിയമം. ഇത് ശരിയല്ല ശ്വേത മേനോന്‍ പറഞ്ഞു.
 
 നേരത്തെ അമ്മ ഇന്റേണല്‍ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്ത് ശ്വേത മേനോന്‍ പ്രവര്‍ത്തിച്ചിരുന്നു. നടന്‍ വിജയ് ബാബുവിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അമ്മ നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശ്വേത മേനോന്‍ സ്ഥാനം രാജിവെച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments