Publish Date: Mon, 26 Aug 2024 (13:12 IST)
Updated Date: Mon, 26 Aug 2024 (13:16 IST)
മോഹന്‍ലാലിന് പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ താര സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. സംഘടനയുടെ പ്രസിഡന്റുകൂടിയായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിയത്. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സിദ്ധിഖ് രാജിവച്ചിരുന്നു. ജനറല്‍ സെക്രട്ടറിയുടെ അഭാവത്തില്‍ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകള്‍ നിര്‍വഹിക്കുന്നത്.
അതേസമയം ഈ ആഴ്ച തന്നെ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് വിവരം. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി സിദ്ദിഖ് ഊട്ടിയില്‍ നിന്ന് ഇന്ന് കൊച്ചിയില്‍ മടങ്ങി എത്തുമെന്നാണ് വിവരം. ദിലീപ് ചിത്രത്തിനായാണ് സിദ്ദിഖ് ഊട്ടിയിലെത്തിയത്.