ഭര്‍ത്താവുമായി വീഡിയോ കോൾ; പിന്നാലെ തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ

ചെന്നൈയിലെ പോരൂരിലുള്ള അപ്പാർട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്

രേണുക വേണു
ചൊവ്വ, 7 ഏപ്രില്‍ 2026 (11:32 IST)
Actress Subhashini
തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെന്നൈയിലെ പോരൂരിലുള്ള അപ്പാർട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രനാണ് സുഭാഷിണിയുടെ ഭർത്താവ്. ഞായറാഴ്ച രാത്രി മരണത്തിന് തൊട്ടുമുമ്പ് സുഭാഷിണി ബിബിൻ ചന്ദ്രയുമായി വീഡിയോ കോളിലൂടെ സംസാരിക്കുകയും ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തതിരുന്നു. ഇതേ തുടർന്നാണ് സഭാഷിണി തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു.
 
സുഭാഷിണി മരിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വിഡിയോ കോളിൽ കണ്ട ഭർത്താവ് ഉടൻ അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനെ അറിയിച്ചിരുന്നു. സുരക്ഷാ ജീവനക്കാരൻ പോരൂർ പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും സുഭാഷിണി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
 
തമിഴ് പരമ്പരയായ ‘കയലി’ലെ പ്രതിനായിക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ആരാധകർക്കിടയിൽ ശാശ്വി ബാല എന്നും ഇവർ അറിയപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു സുഭാഷിണി. ‘എല്ലാം മേലെ ഇരിക്കിറവൻ പാത്തുപ്പാൻ’, ‘വെബ്’ എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക വിചാരിച്ചാല്‍ ഒറ്റ രാത്രികൊണ്ട് ഇറാനെ തീര്‍ക്കാം, ആ രാത്രി നാളെ ആയേക്കാം, വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയതോടെ ട്രംപിന്റെ ഭീഷണി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

ശബരിമല സ്ത്രീ പ്രവേശനം: എട്ട് ദിവസത്തെ നിയമപോരാട്ടം തുടങ്ങി

ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

അടുത്ത ലേഖനം
Show comments