Select Your Language

Notifications

webdunia
webdunia
webdunia
webdunia

Actress Subi Suresh Passes Away: ഞെട്ടി സിനിമാ ലോകം; നടി സുബി സുരേഷ് അന്തരിച്ചു

കഴിഞ്ഞ ഒരു മാസത്തോളമായി കരള്‍ രോഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു താരം

Actress Subi Suresh Passes Away: ഞെട്ടി സിനിമാ ലോകം; നടി സുബി സുരേഷ് അന്തരിച്ചു
, ബുധന്‍, 22 ഫെബ്രുവരി 2023 (10:18 IST)
Subi Suresh: പ്രശസ്ത സിനിമ-സീരിയല്‍ നടി സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 34 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം. കഴിഞ്ഞ 15 ദിവസത്തോളമായി കരള്‍ രോഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു താരം. 
 
1988 ഓഗസ്റ്റ് 23 നാണ് സുബിയുടെ ജനനം. സ്‌റ്റേജ് ഷോകളിലൂടെയാണ് സുബി അഭിനയ ലോകത്തേക്ക് എത്തുന്നത്. അവതാരക, കോമഡി താരം, മോഡല്‍ എന്നീ നിലകളിലെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെട്ടത്. 


അപരന്‍മാര്‍ നഗരത്തില്‍, കനക സിംഹാസനം, ഹാപ്പി ഹസ്ബന്റ്‌സ്, ഡിറ്റക്ടീവ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലക്കി ജോക്കര്‍, കില്ലാടി രാമന്‍, ഐ ലൗ മി, പഞ്ചവര്‍ണതത്ത, ഡ്രാമ തുടങ്ങി നിരവധി സിനിമകളില്‍ സുബി അഭിനയിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേറൊരു പെണ്ണുമായി അയാള്‍ക്ക് രഹസ്യബന്ധമുണ്ടായിരുന്നു, അയാള്‍ സ്‌നേഹിച്ചത് എന്റെ പണത്തേയും പ്രശസ്തിയേയും മാത്രം; കിഷോര്‍ സത്യയുമായുള്ള ബന്ധത്തെ കുറിച്ച് ചാര്‍മിളയുടെ വാക്കുകള്‍