Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേനോൻ ആയാലും നായരായാലും ചെയ്ത ജോലി പൂർത്തിയാക്കണം, സംയുക്തയെ വിമർശിച്ച് ഷൈൻ ടോം ചാക്കോ

shine tom chacko
, ചൊവ്വ, 21 ഫെബ്രുവരി 2023 (14:16 IST)
ബൂമറാങ് സിനിമയുടെ പ്രമോഷന് പങ്കെടുക്കാത്ത നടി സംയുക്തയ്ക്കെതിരെ നടൻ ഷൈൻ ടോം ചാക്കോ. മാധ്യമങ്ങൾക്ക് മുൻപെയാണ് താരത്തിനെതിരെ ഷൈൻ പരസ്യപ്രതികരണം നടത്തിയത്. പേരിനൊപ്പമുള്ള ജാതിപേര് സംയുക്ത ഒഴിവാക്കിയതിനെ പറ്റി ചോദിച്ചപ്പോഴായിരുന്നു ഷൈനിൻ്റെ പ്രതികരണം.
 
ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് ശരിയല്ല. ക്രിസ്ത്യാനിയായാലും മുസ്ലീമായാലും എന്ത് മേനോനായാലും നായരായാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്തുകാര്യം. ഷൈൻ ടോം ചോദിച്ചു. സംയുക്ത ഷൈൻ ടോം എന്നിവർക്ക് പുറമെ ചെമ്പൻ വിനോദ് ജോസ്, ഡെയിൻ ഡേവിസ് എന്നിവരാണ് ബൂമറാങ്ങിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
 
സിനിമയിലെ പ്രധാനതാരമായിട്ടൂം ബൂമറാങ് പ്രമോഷൻ പരിപാടികളിൽ സംയുക്ത വന്നിരുന്നില്ല. ഇതിനെതിരെയാണ് ഷൈൻ പരസ്യമായി പ്രതികരിച്ചത്. ചിത്രത്തീൻ്റെ സംവിധായകനും മറ്റ് അണിയറപ്രവർത്തകരുമെല്ലാം താരത്തിനൊപ്പം ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമകൾ ഇനി ചെയ്യുന്നില്ല, വലിയ സിനിമകളാണ് ചെയ്യുന്നത്, എനിക്ക് കരിയർ നോക്കണം