Select Your Language

Notifications

webdunia
webdunia
webdunia
webdunia

4 ദിവസം കൊണ്ട് 500 കോടി, തിയേറ്ററുകൾ നിറച്ച് കൽകിയുടെ കുതിപ്പ്

Kalki 2898, Prabhas

അഭിറാം മനോഹർ

, തിങ്കള്‍, 1 ജൂലൈ 2024 (15:47 IST)
രാജ്യമാകെ മികച്ച പ്രതികരണം നേടി പ്രഭാസ് നായകനായ കല്‍കി 2898 എഡി മുന്നേറുന്നു. സിനിമയുടെ ആദ്യദിവസം തൊട്ട് വമ്പന്‍ സ്വീകരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതിഹാസവും സയന്‍സ് ഫിക്ഷനും ഒപ്പം ചേര്‍ത്തുകൊണ്ട് നാഗ് അശ്വിന്‍ ഒരുക്കിയ മാജിക് രാജ്യത്തെ കീഴടക്കിയതായാണ് സിനിമയുടെ കളക്ഷന്‍ സൂചിപ്പിക്കുന്നത്. 4 ദിവസം കൊണ്ട് ആഗോളതലത്തില്‍ ആകെ 500 കോടി രൂപയിലധികമാണ് സിനിമ നേടിയിരിക്കുന്നത്.
 
ഇന്ത്യയില്‍ നിന്നുള്ള അടുത്ത 1000 കോടി സിനിമ കല്‍കി തന്നെയാകുമെന്നാണ് സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. സിനിമയുടെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വിശേഷണം പ്രഭാസ് അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. പ്രഭാസിന് പുറമെ അമിതാഭ് ബച്ചന്‍,ദീപിക പദുക്കോണ്‍,കമല്‍ഹാസന്‍ എന്നിവര്‍ സിനിമയിലെ മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയില്‍ നടക്കുന്ന സിനിമയായാണ് കല്‍കി ഒരുക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗെറ്റ് സെറ്റ് ബേബിയുമായി ഉണ്ണി മുകുന്ദൻ, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്