Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിവോഴ്‌സ് അല്ല,ഭര്‍ത്താവുമായി രണ്ടുവര്‍ഷമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വീണ നായര്‍

actress interview

കെ ആര്‍ അനൂപ്

, തിങ്കള്‍, 22 മെയ് 2023 (10:12 IST)
വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിച്ച് നടി വീണ നായര്‍. ഭര്‍ത്താവുമായി രണ്ടുവര്‍ഷമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറഞ്ഞു. എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ച ആളാണ് പെട്ടെന്ന് ഒരിക്കലും നമുക്ക് അതില്‍ നിന്നും വിട്ടു പോകാന്‍ പറ്റില്ലെന്ന് നടി പറയുന്നു.
 
'ഇപ്പോള്‍ തങ്ങള്‍ ഡിവോഴ്‌സ് അല്ല. നാളെ മോനുവേണ്ടി ഒന്നിച്ചു പോകുമോ എന്നും അറിയില്ല.പൂര്‍ണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തിയിട്ടില്ല. ഞങ്ങള്‍ ഇപ്പോഴും വിളിക്കും. മകന്റെ കാര്യങ്ങള്‍ പറയും. വഴക്കും ഇടാറുണ്ട്. പൂര്‍ണമായി വേണ്ടെന്ന് വെച്ചാല്‍ വഴക്കൊന്നും ഉണ്ടാവില്ലല്ലോ. ഇത് അങ്ങനെ പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ക്‌ളൈമാക്‌സ് ആയിട്ടില്ല. ക്ളൈമാക്സ് ആകുമ്പോള്‍ എന്റെ ഔദ്യോഗിക പേജിലൂടെ അറിയിക്കും',-വീണ നായര്‍ പറഞ്ഞു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളി പെണ്ണായി സുചിത്ര മുരളി, നടിയുടെ പ്രായം എത്രയെന്ന് അറിയാമോ ?