Select Your Language

Notifications

webdunia
webdunia
webdunia
webdunia

എങ്ങനെ ഇരുന്ന കൊച്ചായിരുന്നു, ഇതെന്ത് സംഭവിച്ചു! ഹണി റോസിന്റെ പുത്തന്‍ ലുക്കില്‍ അമ്പരന്ന് ആരാധകര്‍

Honey rose

അഭിറാം മനോഹർ

, വ്യാഴം, 4 ജനുവരി 2024 (16:25 IST)
മലയാളത്തിന്റെ നായികമാരില്‍ ശ്രദ്ധേയയായ താരമാണ് ഹണി റോസ്. സിനിമയിലും ഉദ്ഘാടന വേദികളിലും സ്ഥിര സാന്നിധ്യമായ താരത്തിന് വലിയ ആരാധക പിന്തുണയാണുള്ളത്. പലപ്പോഴും താരത്തിന്റെ ചിത്രങ്ങള്‍ തരംഗമായി മാറാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. വിനയ് ഫോര്‍ട്ട് നായകനായി എത്തിയ ആട്ടം എന്ന സിനിമ കാണാനെത്തിയ താരത്തിന്റെ ലുക്കാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RoXz Media (@roxz_media)

ഇത്രയും കാലം സ്ട്രയ്റ്റണ്‍ ചെയ്ത മുടിയുമായി വന്നിരുന്ന താരം ചുരുണ്ട മുടികള്‍ക്കൊപ്പം ഡീപ് നെക്ക് ബ്ലാക്ക് വസ്ത്രം ധരിച്ചാണ് എത്തിയത്. ഒറ്റനോട്ടത്തില്‍ താരത്തെ കണ്ട് മനസിലാകുന്നില്ലെന്ന് ആരാധകരും പറയുന്നു. ഏ ക്യാ ഉവാ, ഡാന്‍സ് മാസ്റ്റര്‍ വിക്രമാണോ, കുമ്മായത്തില്‍ കുളിച്ചോ, മിടുക്കിയായിരുന്നു ഇപ്പോഴെന്ത് സംഭവിച്ചു എന്നെല്ലാമാണ് കമന്റുകളായി വന്ന് നിറയുന്നത്. പഴയ ലുക്കായിരുന്നു താരത്തിന് നല്ലതെന്ന് പറയുന്നവരും കുറവല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kaathal the core:കാതൽ ജനുവരി അഞ്ചിനോ? ഏത് ഒടിടി പ്ലാറ്റ്ഫോമിൽ കാണാം?