Publish Date: Sat, 16 Apr 2022 (15:07 IST)
Updated Date: Sat, 16 Apr 2022 (15:09 IST)
സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും മത്സരിച്ചഭിനയിച്ച അടിത്തട്ട് റിലീസിനൊരുങ്ങുന്നു.പൂര്‍ണമായും കടലില്‍ ചിത്രീകരിച്ച സിനിമയുടെ ടീസര്‍ പുതിയ അനുഭവമാക്കുന്നു. ജിജോ അന്തോണി സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ച് ഒരു കുറിപ്പ് ഷൈന്‍ പങ്കുവെച്ചു.
''നമ്മള്‍ ചവിട്ടി നടന്ന മണ്ണ് ഒരു നാള്‍ അളന്ന് മാന്തി വില്‍ക്കപ്പെടും ..അതിന്റെ പേരില്‍ കരയും കടലും പരസ്പരം കലഹിക്കും ..അതില്‍ ചതിച്ചവന്റെ കര കടലെടുക്കും ..ഒടുവില്‍ അവനവന്റെ അകം പ്രതിഫലിപ്പിച്ച ആഴക്കടലിലേക്ക്, അവനവന്റെ അടിത്തട്ടിലേക്ക് ഒളിഞ്ഞു മാറും...''- എന്ന് ഷൈന്‍ കുറിച്ചു.