ഫിറ്റ്നസിന് ശ്രദ്ധ നല്‍കാറുള്ള താരമാണ് സാമന്ത.ഫിറ്റ്‌നസ് വീഡിയോകള്‍ നടി പങ്കിടാറുണ്ട്.2022-23 എനിക്ക് ഏറ്റവും ശാരീരികമായി ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ സമയമായിരിക്കുമെന്ന് സാമന്ത പറഞ്ഞു.
നയന്‍താരയ്ക്കും വിജയ് സേതുപതിക്കുമൊപ്പം വിഘ്‌നേഷ് ശിവന്റെ കാത്തുവാക്കുളൈ രണ്ട് കാതല്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സാമന്ത.റൊമാന്റിക് കോമഡി സിനിമയുടെ ടീസറും ഗാനങ്ങളും അടുത്തിടെ പുറത്ത് വന്നിരുന്നു .
നടി സാമന്തയുടെ നായകനാകാന്‍ ഉണ്ണി മുകുന്ദന്‍. ബഹുഭാഷാ ചിത്രം യശോദ റിലീസിന് ഒരുങ്ങുകയാണ്.2022 ഓഗസ്റ്റ് 12 ന് ചിത്രം തിയേറ്ററുകളിലെത്തും.