ആദിത്യനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഒന്നും പറയരുത്: നടി അമ്പിളി ദേവിയെ വിലക്കി കോടതി

Webdunia
തിങ്കള്‍, 16 ഓഗസ്റ്റ് 2021 (19:47 IST)
നടൻ ആദിത്യനെതിരെ അമ്പിളി ദേവി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത് വിലക്കി തൃശൂർ കുടുംബക്കോടതി. അമ്പിളി ദേവി നൽകിയ പരാതിയെ തുടർന്ന് നടനും ഭർത്താവുമായ ആദിത്യനെ സീരിയൽ അഭിനേതാക്കളുടെ സംഘടനയിൽ നിന്നും വിലക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ കൂടെ അപമാനിച്ചതിനും സംഘടനയിൽ നിന്നും പുറത്തായതിനുമായി 10 കോടി രൂപ നഷ്ടപരിഹാരമായി ആദിത്യൻ ആവശ്യപ്പെട്ടിട്ടുണ്ട്.
 
സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.തന്റെ 100 പവൻ സ്വർണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തു, സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അമ്പിളിദേവിയുടേത്. എന്നാൽ സ്വർണവും സ്ത്രീധനവും ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ വാദം തള്ളണമെന്നും ആദി‌ത്യൻ ആവശ്യപ്പെട്ടു.
 
സ്വർണം ഇവർതന്നെ ബാങ്കിൽ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകൾ ആദിത്യൻ കോടതിയിൽ സമർപ്പിച്ചു.ഇതേ തുടർന്നു കേസ് തീർപ്പാകുന്നതുവരെ സ്വർണം വിട്ടുനൽകരുതെന്നു ബാങ്ക് മാനേജർക്കു കോടതി നിർദേശം നൽകി. സ്ത്രീധന പീഡനക്കേസിൽ അമ്പിളി നൽകിയ പരാതിയിൽ ആദിത്യനു നേരത്തേ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Union Budget 2026 : കേന്ദ്ര ബജറ്റ് 2026, വില കൂടുന്നവയും കുറയുന്നവയും

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

Union Budget 2026 : 7 അതിവേഗ റെയിൽ കോറിഡോറുകൾ, കേരളത്തിന് ഒന്നുമില്ല

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

അടുത്ത ലേഖനം
Show comments