ഹോട്ട് ലുക്കില്‍ അതിഥി രവി; പുതിയ ചിത്രങ്ങള്‍ കാണാം
2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അതിഥി സിനിമയിലേക്കു കടന്നുവന്നു
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി അതിഥി രവി. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. 'ഹോട്ടി' എന്നാണ് ചിത്രത്തിനു താഴെ നടി അനുശ്രീ കമന്റ് ചെയ്തിരിക്കുന്നത്.
1993 ലാണ് അതിഥിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 31 വയസാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അതിഥി സിനിമയിലേക്കു കടന്നുവന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു. അലമാര, അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഉദാഹരണം സുജാത, കുട്ടനാടന്‍ മാര്‍പാപ്പ, പത്താം വളവ്, ട്വല്‍ത്ത് മാന്‍, നേര് എന്നിവയാണ് അതിഥിയുടെ ശ്രദ്ധേയമായ സിനിമകള്‍.