Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൈന്‍ ടോം ചാക്കോയ്ക്ക് പിറന്നാള്‍ സമ്മാനം, സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി 'അടി' ടീം

ഷൈന്‍ ടോം ചാക്കോയ്ക്ക് പിറന്നാള്‍ സമ്മാനം, സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി 'അടി' ടീം

കെ ആര്‍ അനൂപ്

, ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (12:00 IST)
ഇന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനമാണ്.38-ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിനായി സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അടി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. അഹാന കൃഷ്ണയാണ് നായിക.
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്.ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. ധ്രുവന്‍,ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഗോവിന്ദ് വസന്ത സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവരാജിന് ഓവര്‍ പൊസസീവ്‌നെസ്; ആ ബന്ധം അവസാനിപ്പിച്ച് ദീപിക പദുക്കോണ്‍