Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛൻ്റെ രാഷ്ട്രീയം അദ്ദേഹത്തിൻ്റെ ചോയ്സ്, എൻ്റേത് വ്യത്യസ്തമായ രാഷ്ട്രീയം: അഹാന

അച്ഛൻ്റെ രാഷ്ട്രീയം അദ്ദേഹത്തിൻ്റെ ചോയ്സ്, എൻ്റേത് വ്യത്യസ്തമായ രാഷ്ട്രീയം: അഹാന
, വ്യാഴം, 20 ഏപ്രില്‍ 2023 (16:18 IST)
മലയാളസിനിമയിൽ ശ്രദ്ധേയയായ നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിൻ്റെ മകളായ താരം പലപ്പോഴും അച്ഛൻ്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾക്ക് വിധേയയാകാറുണ്ട്. ഇപ്പോഴിതാ അച്ഛൻ്റെയും തൻ്റെയും രാഷ്ട്രീയത്തെ പറ്റിയും മറ്റും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
 
അച്ഛൻ പൊളിറ്റിക്കലി ആക്ടീവ് ആണെങ്കിൽ അത് അച്ഛൻ്റെ ചോയ്സ് ആണ്. ഞാൻ സിനിമ ചെയ്തോട്ടെ എന്ന് അവരോട് ചോദിക്കാറില്ല. അച്ഛൻ്റെ ജീവിതത്തിൽ അദ്ദേഹം എന്ത് ചെയ്യുന്നു. എന്ത് പറയുന്നു,വിശ്വസിക്കുന്നു എന്നുള്ളത് എന്നെ ബാധിക്കുന്ന കാര്യമല്ല. അച്ഛൻ ഒരു കാര്യം ചെയ്യുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ എന്നെ ജഡ്ജ് ചെയ്യില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഞങ്ങൾ വ്യത്യസ്തരായ വ്യക്തികളാണ്. ഞങ്ങൾ മക്കൾ രാഷ്ട്രീയത്തിൽ വലിയ അവബോധം ഉള്ളവരൊന്നുമല്ല. ഞങ്ങളുടെ ഇഷ്ടവിഷയങ്ങൾ മറ്റ് പലതുമാണ്. യുക്തിപരമായ തീരുമാനങ്ങൾക്കാണ് ഞാൻ പ്രാധാന്യം കൊടുക്കാറുള്ളത്. സമത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു. അഹാന പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയെ ഉത്സവപ്പറമ്പ് ആക്കാന്‍ അവരെത്തി, 'പൊന്നിയിന്‍ സെല്‍വന്‍ 2' താരങ്ങള്‍ ആരൊക്കെയുണ്ടെന്ന് നോക്കാം