മച്ചാന്മാരെ ഞങ്ങള്‍ കൊച്ചിയിലുണ്ടെന്ന് പറഞ്ഞുകൊണ്ട് നടന്‍ കാര്‍ത്തിയാണ് തന്റെ സന്തോഷം ആദ്യം പങ്കുവെച്ചത്.
ജയന്‍ രവി ആകട്ടെ മലയാളത്തില്‍ ആക്കി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം.
'പൊന്നിയിന്‍ സെല്‍വന്‍ 2' ന്റെ പ്രൊമോഷനുകളുടെ തിരക്കിലാണ് താരങ്ങള്‍. വിക്രം, കാര്‍ത്തി, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിത തുടങ്ങിയ താരങ്ങള്‍ കൊച്ചിയില്‍ എത്തി. ഇന്ന് നിങ്ങളെ കാണാന്‍ താന്‍ കൊച്ചിയിലേക്ക് വരുന്നുണ്ടെന്ന് ജയം രവി പറഞ്ഞു.
മച്ചാനെ... വൈകാതെ കാണാം എന്ന് കാര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ എത്തും. ആദ്യ ഭാഗം 2022 സെപ്റ്റംബറില്‍ പുറത്തിറങ്ങി, ബോക്സ് ഓഫീസില്‍ 500 കോടിയിലധികം നേടിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി ചിത്രം മാറി.