Webdunia - Bharat's app for daily news and videos

Install App

'എന്റെ ആദ്യത്തെ സഹനടൻ അച്ഛനാണ്': ആ രഹസ്യം വെളിപ്പെടുത്തി നടി അഹാന

നിഹാരിക കെ.എസ്
ശനി, 14 ജൂണ്‍ 2025 (10:06 IST)
കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ 57ാം പിറന്നാൾ. അച്ഛന് ആശംസകൾ നേർന്നുകൊണ്ട് മകൾ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഒരു രഹസ്യം വെളിപ്പെടുത്തുന്നുണ്ട്. തന്റെ ആദ്യത്തെ സിനിമ ഞാൻ സ്റ്റീവ് ലോപ്പസ് അല്ലായിരുന്നെന്നും ആദ്യമായി മിനിസ്ക്രീനിൽ അച്ഛനൊപ്പം ഒരു സീരിയലിൽ അഭിനയിച്ചിട്ടുണ്ടെന്നുമാണ് അഹാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
 
‘എന്റെ ആദ്യ സഹനടന് 57-ാം പിറന്നാൾ ആശംസകൾ. അഭിനയത്തിലേക്കുള്ള എന്റെ അരങ്ങേറ്റം 'ഞാൻ സ്റ്റീവ് ലോപ്പസ്' ആയിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് അച്ഛൻ അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലിൽ രണ്ട് സീനുകളിൽ അച്ഛന്റെ സുഹൃത്തിന്റെ മകളായി അഭിനയിക്കാൻ ഒരു കുട്ടിയെ ആവശ്യം വന്നു. മറ്റൊരു കുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, ആ ജോലി ചെയ്യാൻ അധികം പ്രതിഫലം ചോദിക്കാത്ത ഒരു നല്ല ഓപ്ഷൻ അവർ കണ്ടെത്തി. ഞാൻ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട് കേട്ടോ. ആ കുഞ്ഞുവാവയുടെ കൗമാരക്കാരായ ശബ്‌ദങ്ങളെല്ലാം ഒരു സ്റ്റുഡിയോയിൽ എന്നെക്കൊണ്ട് എന്റെ അച്ഛൻ ഉണ്ടാക്കിച്ച കുഞ്ഞുകുഞ്ഞു ശബ്‌ദങ്ങളാണ്.
 
നമ്മളൊക്കെ ആരോടും പറയാൻ ആഗ്രഹിക്കാതെ മനസ്സിന്റെ ഉള്ളിൽ ഒളിപ്പിച്ചു വയ്ക്കുന്ന വിലപ്പെട്ട നിരവധി കാര്യങ്ങളുണ്ടാകാം. ഇതെനിക്ക് അതുപോലെ ഒന്നാണ്. വർഷങ്ങളായി ഈയൊരു കുഞ്ഞു രഹസ്യം ആരോടും പറയാതെ കാത്തുസൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് എന്നു പോസ്റ്റ് ചെയ്യുമെന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുമ്പോൾ എന്റെ ഉത്തരം, ഞാൻ ശരിക്കും പ്രശസ്തയാകുമ്പോൾ ഇത് പ്രസക്തമാകും. അപ്പോൾ ഇത് കാണാൻ ആളുണ്ടാകും എന്നായിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

ഇന്ന് അച്ഛന്റെ ജന്മദിനമായതിനാൽ എന്ത് പോസ്റ്റ് ചെയ്യണമെന്ന് ആലോചിക്കുമ്പോൾ പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഈ രഹസ്യം ഓടിയെത്തി. ശരിക്കും എന്റെ ആദ്യത്തെ സഹനടൻ എന്റെ അച്ഛനാണെന്നും, ഞാൻ നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന ആ രഹസ്യം എല്ലാവരോടും പങ്കിടാൻ സമയമായെന്നും എനിക്കു തോന്നി. ഇന്ന് ഞാൻ എന്റെ ഈ കുഞ്ഞു രഹസ്യം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. 
 
ഒപ്പമുള്ള നടിക്ക് അച്ഛൻ ഒരു കവർ കൈമാറുമ്പോൾ ഞാൻ കരഞ്ഞു ബഹളം വച്ച് ആ സീൻ കുളമാക്കുന്നുണ്ട്. അച്ഛൻ അവർക്ക് കൊടുക്കുന്നത് ഞങ്ങളുടെ വീട്ടിലെ തന്നെ എന്തെങ്കിലും സാധനമാകും എന്നു കരുതിയാണ് ബഹളം വച്ചത്, ഞങ്ങളുടേതായതൊന്നും ആരുമായും പങ്കിടാൻ കഴിയില്ല എന്നു വിശ്വസിച്ചിരുന്ന ഒരു ഭ്രാന്തി കുട്ടിയായിരുന്നു അന്നു ഞാൻ. ഇതിൽ ഞാൻ പങ്കിടാത്ത മറ്റൊരു ഒരു സീൻ കൂടിയുണ്ട്. പക്ഷേ അത് മറ്റൊരു ദിവസത്തേക്ക് കാത്തുവയ്ക്കുകയാണ്, എന്നെങ്കിലും അല്ലെങ്കിൽ കുറച്ചു വർഷങ്ങൾക്ക് ശേഷം ഞാനത് പങ്കുവയ്ക്കും. പ്രിയപ്പെട്ട അച്ഛന് പിറന്നാൾ ആശംസകൾ.’’–അഹാനയുടെ വാക്കുകൾ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments