Publish Date: Thu, 12 Aug 2021 (09:06 IST)
Updated Date: Thu, 12 Aug 2021 (09:09 IST)
കഴിഞ്ഞദിവസം ആമസോണ്‍ പ്രേമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ 'കുരുതി'ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകന്‍ ജിത്തു ജോസഫ് അടക്കമുള്ളവര്‍ സിനിമയ്ക്ക് കൈയ്യടിച്ചു. നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രം കണ്ടുവെന്നും ബ്രില്ല്യന്റ് ഫിലിം ആണെന്നും നടി അഹാനയും പറയുന്നു.
'കുരുതി കണ്ടു. ബ്രില്ല്യന്റ് ഫിലിം. പ്രാധാന്യമേറിയ കഥ രുചികരമായി തയ്യാറാക്കിയിരിക്കുന്നു. മികച്ച എഴുത്തും മേക്കിങ്ങും പ്രകടനവും. തൃപ്തികരമായ സിനിമ. എല്ലാവരും കാണുക'- അഹാന കുറിച്ചു.
സിനിമയില്‍ മാമുക്കോയ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തെയാണ് സിനിമ കണ്ടവര്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത്. അവസാനം വരെ പിടിച്ചിരുത്തുന്ന സിനിമയാണെന്നും പ്രേക്ഷകര്‍ പറയുന്നു.പൃഥ്വിരാജ്, റോഷന്‍,ശ്രിന്ദ എന്നിവരും ഗംഭീര പ്രകടനം കാഴ്ചവെച്ചു.