Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എല്ലാം ദൈവത്തിന്റെ പദ്ധതികള്‍';പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്മി, അധികമാരും കാണാത്ത പൊന്നിയന്‍ സെല്‍വന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

'എല്ലാം ദൈവത്തിന്റെ പദ്ധതികള്‍';പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്മി, അധികമാരും കാണാത്ത പൊന്നിയന്‍ സെല്‍വന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (07:47 IST)
ഐശ്വര്യ ലക്ഷ്മി ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന തന്റെ സിനിമയാണ് പെന്നിയിന്‍ സെല്‍വന്‍. ചിത്രം തീറ്റകളില്‍ എത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് നടി എഴുതിയ കുറിപ്പും ലൊക്കേഷന്‍ ചിത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്. 
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ വഴി വന്നുകൊണ്ടിരിക്കുന്ന എല്ലാ സ്‌നേഹത്തിനും ഞാന്‍ അര്‍ഹനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്‌നേഹം ഇന്നും എന്നും തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ കട്ടിലില്‍ ഇരുന്ന്, ഉറക്കമില്ലാതെ പിഎസ് ഷൂട്ടിലെ പ്രിയപ്പെട്ട ഓര്‍മ്മകള്‍ ഓര്‍മ്മിക്കുന്നു, ദൈവത്തിന്റെ മനസ്സിലുള്ള എല്ലാ പദ്ധതികള്‍ക്കും കീഴടങ്ങുന്നു.ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമാശാലകളില്‍ കാണാം'-ഐശ്വര്യ ലക്ഷ്മി കുറിച്ചു.
 
 
പൂങ്കുഴലി എന്നാണ് കഥാപാത്രത്തിന്റെ പേര്. 2019ലായിരുന്നു നടിയെ തേടി നിര്‍മ്മാതാക്കളായ മദ്രാസ് ടാക്കീസില്‍ നിന്ന് കോള്‍ വന്നത്. ഒന്നര വര്‍ഷത്തെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ക്ക് ശേഷം ഒരു കഥാപാത്രത്തിന്റെ കാസ്റ്റിംഗിനായി അവര്‍ ആദ്യമായി സമീപിച്ചത് തന്നെയായിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞു.
 
പൂങ്കുഴലി കഥാപാത്രത്തിന്റെ ലുക്കിന് പിന്നിലെ കഷ്ടപ്പാടിനെ കുറിച്ച് നടി പറയുകയാണ്. 2022ല്‍ പുറത്തിറങ്ങുന്ന സിനിമയില്‍ യോജിക്കുന്ന ലുക്കിനിയി അണിയറ പ്രവര്‍ത്തകര്‍ കഷ്ടപ്പെട്ടു.ഒരുപാട് ഫോട്ടോഗ്രാഫുകളും റെഫറന്‍സുകളുമൊക്കെ പൂങ്കുഴലിയുടെ ലുക്ക് ടെസ്റ്റിനുവേണ്ടി അവര്‍ ആശ്രയിച്ചിരുന്നു. ഇതിന് പിന്നില്‍ ഒരുപാട് റിസര്‍ച്ച് ഉണ്ടായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ponniyin Selvan Movie: 295 സ്‌ക്രീനുകളില്‍ കേരളത്തില്‍ മാത്രം,പൊന്നിയിന്‍ സെല്‍വന്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത്