ഐശ്വര്യ ലക്ഷ്മി എന്ന നടിയുടെ അഭിനയ ജീവിതത്തില്‍ എന്നും ഓര്‍ത്തു വെക്കാവുന്ന കഥാപാത്രമാണ് മായനദിയിലേത്. അപര്‍ണ രവി എന്ന അപ്പു കഥാപാത്രം ഐശ്വര്യ ലക്ഷ്മി അല്ല അവതരിപ്പിക്കേണ്ടിയിരുന്നത്. നിര്‍മ്മാതാക്കളുടെ മനസ്സില്‍ ആദ്യം ഉണ്ടായിരുന്നത് ആലപ്പുഴക്കാരിയായ പുതുമുഖ നടിയായിരുന്നു.
മായാനദിയിലെ നായിക കഥാപാത്രം ഇടാനായി കരുതിവച്ചിരിക്കുന്ന കോസ്റ്റ്യൂം ആലപ്പുഴക്കാരിയായ നടിക്ക് നല്‍കി. എന്നാല്‍ സ്ലീവ്‌ലെസ്സ് വസ്ത്രങ്ങള്‍ ധരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് നടി പറയുകയായിരുന്നു. തുടര്‍ന്നാണ് ഐശ്വര്യ ലക്ഷ്മിയിലേക്ക് നിര്‍മ്മാതാക്കള്‍ എത്തിയത്. ഇക്കാര്യം നിര്‍മാതാക്കളില്‍ ഒരാളായ സന്തോഷ് ടി കുരുവിളയാണ് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
ഐശ്വര്യ ലക്ഷ്മിയുടെ കരിയറിന് ബ്രേക്ക് നല്‍കിയ സിനിമ കൂടിയായിരുന്നു ഇത്.ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന നിവിന്‍പോളി ചിത്രത്തിലായിരുന്നു നടി ആദ്യമായി നായികയായി എത്തിയത്.
ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.റെക്സ് വിജയന്റേതാണ് സംഗീതം.ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. സന്തോഷ് ടി കുരുവിളയ്ക്കൊപ്പം ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജയേഷ് മോഹനാണ് ചിത്രത്തിന് ഛായഗ്രഹണം നിര്‍വഹിക്കുന്നത്.