Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിഷേക് ബച്ചന് ഏറ്റവും പേടി ഐശ്വര്യ റായിയെ !

Aishwarya Rai
, വ്യാഴം, 4 നവം‌ബര്‍ 2021 (16:53 IST)
ബോളിവുഡ് സിനിമാലോകത്ത് ഏറ്റവും ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവര്‍ക്കും ആരാധ്യ എന്ന മകളുമുണ്ട്. അഭിഷേകിനെ കുറിച്ച് സഹോദരി ശ്വേത ബച്ചന്‍ നന്ദ പറഞ്ഞിട്ടുള്ള കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഭാര്യ ഐശ്വര്യ റായിയെ അഭിഷേകിന് വലിയ പേടിയാണെന്നാണ് ശ്വേത ഇതില്‍ പറയുന്നത്. 
 
കരണ്‍ ജോഹറിനൊപ്പം ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഭിഷേകും സഹോദരി ശ്വേത ബച്ചനും. ഇരുവരോടുമുള്ള ചോദ്യങ്ങള്‍ റാപ്പിഡ് ഫയര്‍ റൗണ്ടിലൂടെ അവതാരകന്‍കന്‍ ചോദിച്ചിരുന്നു. രസകരമായ ചോദ്യങ്ങളായിരുന്നു എല്ലാം. അഭിഷേകിനോടുള്ള ഒരു ചോദ്യത്തിന് ശ്വേത ഇടയില്‍ കയറി മറുപടി പറയുകയും ചെയ്തിരുന്നു. അമ്മ ജയ ബച്ചനെയാണോ അതോ ഭാര്യ ഐശ്വര്യയെയാണോ അഭിഷേകിന് കൂടുതല്‍ പേടി എന്നായിരുന്നു കരണ്‍ ചോദിച്ച റാപ്പിഡ് ഫയര്‍ ചോദ്യങ്ങളില്‍ പ്രധാനപ്പെട്ടത്. ഇതിന് രസകരമായൊരു മറുപടിയാണ് താരം നല്‍കിയതും. തന്റെ ഒരു കണ്ണിറുക്കി കാണിച്ച് കൊണ്ട് അമ്മ എന്ന് അഭിഷേക് ഉത്തരം നല്‍കി. എന്നാല്‍, സഹോദരന്റെ മറുപടിക്കിടെ ശ്വേത ബച്ചന്‍ ഇടപെട്ടു. തന്റെ സഹോദരന്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് ഭാര്യ ഐശ്വര്യ റായിയെ ആണെന്നാണ് ശ്വേത ബച്ചന്‍ പറഞ്ഞത്. തന്റെ മറുപടിക്കിടെ സഹോദരി ഇടിച്ചുകയറിയത് അഭിഷേകിന് ഇഷ്ടമായില്ല. ഇത് എന്റെ റാപ്പിഡ് ഫയര്‍ ആണ്. നീ മിണ്ടാതെ ഇരിക്കൂ എന്നാണ് അഭിഷേക് സഹോദരിയോട് ഈ സമയത്ത് പറഞ്ഞത്. അഭിഷേകിന്റെയും സഹാദരിയുടെയും മറുപടികള്‍ കേട്ട് കരണ്‍ ജോഹറും പ്രേക്ഷകരും ചിരിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാരൂഖ് ഖാനൊപ്പം സൈക്കിള്‍ ചവിട്ടി പോകുന്നതിനിടെ കജോള്‍ വീണു, താരത്തിനു അംനേസ്യ; ഓര്‍മ നഷ്ടപ്പെട്ട കജോള്‍ സാധാരണ നിലയിലേക്ക് എത്തിയത് അജയ് ദേവ്ഗണ്‍ കാരണം