Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐശ്വര്യയുടെ തോളൊപ്പമെത്തി ആരാധ്യ, താരപുത്രിയുടെ ബാക്ക്പാക്ക് ബാഗിന് വില ഒരു ലക്ഷത്തില്‍ കൂടുതല്‍ ! വൈറലായി വീഡിയോ

Aishwarya Rai Bachan Aaradhya Bachan Viral Video
, ചൊവ്വ, 17 മെയ് 2022 (16:08 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി താരകുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോയും. ഐശ്വര്യ റായ്, ഭര്‍ത്താവും താരവുമായ അഭിഷേക് ബച്ചന്‍, ഇരുവരുടേയും പൊന്നോമന പുത്രി ആരാധ്യ ബച്ചന്‍ എന്നിവരുടെ എയര്‍പോര്‍ട്ട് ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 
 
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് മൂവരും വിമാനത്താവളത്തില്‍ എത്തിയത്. ഐശ്വര്യേയേയും കുടുംബത്തേയും കണ്ടതോടെ ആരാധകര്‍ ചുറ്റിലും കൂടി. എന്നാല്‍ ഇതിനൊപ്പം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്ന മറ്റൊരു കാര്യമുണ്ട്. ആരാധ്യയുടെ ബാഗിന്റെ വിലയാണത്. മഞ്ഞയും ചാരനിറവും ചേര്‍ന്ന ഈ കുഞ്ഞുബാഗിന്റെ വില 1,28,160 രൂപയാണ്. ഈ ബാക്ക്പാക്കില്‍ മഞ്ഞ നിറത്തില്‍ നക്ഷത്രങ്ങളും പ്രിന്റ് ചെയ്തിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manav Manglani (@manav.manglani)


ഐശ്വര്യക്കും അഭിഷേക് ബച്ചനുമൊപ്പമാണ് ആരാധ്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്ന് വിമാനം കയറിയത്. പത്തു വയസ്സുകാരിയായ ആരാധ്യ അമ്മയുടെ തോളൊപ്പമെത്തിയിരിക്കുന്നുവെന്നും സുന്ദരിയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. അമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിരക്കു കൂട്ടുന്ന ആരാധകര്‍ക്കായി ആരാധ്യ മാറികൊടുക്കുന്നതും വീഡിയോയില്‍ കാണാം. ചെറുചിരിയോടെ നാണംകുണുങ്ങിയാണ് താരപുത്രി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും നടന്നുപോകുന്നതും. മകളെ ചേര്‍ത്തുപിടിച്ച് നടക്കുന്ന ഐശ്വര്യയുടെ ദൃശ്യങ്ങളും ആരാധകരെ സന്തോഷിപ്പിക്കുന്നു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജേഴ്‌സി' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു