Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നൈയിലോ തമിഴ്നാട്ടിലോ മാത്രമല്ല രാജ്യമെമ്പാടും ഹിറ്റായി,'പൊന്നിയിന്‍ സെല്‍വന്‍ 2' തിയേറ്റുകളിലേക്ക് എത്തുമ്പോള്‍ ഐശ്വര്യ റായി

ചെന്നൈയിലോ തമിഴ്നാട്ടിലോ മാത്രമല്ല രാജ്യമെമ്പാടും ഹിറ്റായി,'പൊന്നിയിന്‍ സെല്‍വന്‍ 2' തിയേറ്റുകളിലേക്ക് എത്തുമ്പോള്‍ ഐശ്വര്യ റായി

കെ ആര്‍ അനൂപ്

, വ്യാഴം, 30 മാര്‍ച്ച് 2023 (14:59 IST)
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 2 ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ എത്തും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗം 500 കോടി കളക്ഷന്‍ നേടിയിരുന്നു. രണ്ടാം ഭാഗം ആ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.ചിത്രത്തിന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ചിനായി ഐശ്വര്യ എത്തിയപ്പോള്‍ സിനിമയെക്കുറിച്ച് മനസ്സ് തുറന്നു.
 
 ''ഇത്രയും ഊഷ്മളമായ സ്വാഗതത്തിനും ഇത്രയധികം സ്‌നേഹം കാണിച്ചതിനും ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു. മുഴുവന്‍ ടീമിനും വളരെയധികം അഭിനന്ദനങ്ങള്‍ ലഭിച്ചു, സിനിമയുടെ രണ്ടാം ഭാഗം കാണാന്‍ നിങ്ങളെപ്പോലെ ഞങ്ങളെല്ലാം ആകാംക്ഷയിലാണ് എന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു.
 
ചിത്രം ചെന്നൈയിലോ തമിഴ്നാട്ടിലോ മാത്രമല്ല, രാജ്യമെമ്പാടും ഹിറ്റായി, ഹൃദയംഗമമായ നന്ദി.
 ഐശ്വര്യ റായ് ബച്ചന്‍ പറഞ്ഞു. മണിരത്നത്തിന്റെ ഇരുവര്‍, രാവണന്‍ എന്നീ ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചിരുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേരും പ്രശസ്തിയും മാത്രമല്ല 'പൂങ്കുഴലി' നല്‍കിയത്, മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി