Select Your Language

Notifications

webdunia
webdunia
webdunia
रविवार, 22 दिसंबर 2024
webdunia

മാതാപിതാക്കൾ തമ്മിൽ വഴക്ക്; മരിക്കാൻ അനുവാദം തേടി രാഷ്ട്രപതിക്ക് 15കാരന്റെ കത്ത് !

മാതാപിതാക്കൾ തമ്മിൽ വഴക്ക്; മരിക്കാൻ അനുവാദം തേടി രാഷ്ട്രപതിക്ക് 15കാരന്റെ കത്ത് !
, ബുധന്‍, 17 ജൂലൈ 2019 (16:13 IST)
മാതാപിതാക്കൾ  തമ്മിലുള്ള വഴക്ക് സഹിക്കവയ്യാതെ മരിക്കാൻ അനുവാദം തേടി രാഷ്ട്രപതിക്ക് കൗമാരക്കാരന്റെ കത്ത്. ബീഹാറിലെ ബഗൽപൂർ ജില്ലയിൽനിന്നുമാണ് കത്ത് രണ്ട് മാസങ്ങൾക്ക് മുൻപ് രാഷ്ട്രപതി ഭവനിലെത്തിയത് മാതാപിതാക്കളുടെ നിരന്തര വഴക്ക് കാരണം പഠിക്കാൻ സാധിക്കുന്നില്ല എന്നും മരിക്കാൻ അനുവദിക്കണം എന്നും 15കാരൻ കത്തിൽ ആവശ്യപ്പെടുന്നു.
 
കാൻസർ രോഗബാധിതനായ അച്ഛനെ അമ്മയുടെ പ്രേരണയെ തുടർന്ന് സാമൂഹിക വിരുദ്ധർ ഭീഷണൈപ്പെടുത്തുകയാണെന്നും ഈ സാഹചര്യത്തിൽ ജീവിക്കാൻ ആഗ്രഹമില്ലെന്നും കൗമാരക്കാരൻ കത്തിൽ കുറിച്ചിട്ടുണ്ട്. കത്ത് രാഷ്ട്രപതി ഭവൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറുകയായിരുന്നു. വിഷയത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ഭഗൽപൂർ ജില്ലാ ഭരണകൂടത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്. അവിഹിത ബന്ധം ആരോപിച്ച് ദമ്പതികൾ പൊലീസിൽ പരാതി നൽകിയിട്ടുള്ളതായി കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരുമോ ?