Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബസമേതം ഉത്സവലഹരിയില്‍ അര്‍മാദിക്കാം; ആന്റണി പെപ്പെയുടെ അജഗജാന്തരം എത്തുന്നു, ഡിസംബര്‍ 23 ന് തിയറ്ററുകളില്‍

കുടുംബസമേതം ഉത്സവലഹരിയില്‍ അര്‍മാദിക്കാം; ആന്റണി പെപ്പെയുടെ അജഗജാന്തരം എത്തുന്നു, ഡിസംബര്‍ 23 ന് തിയറ്ററുകളില്‍
, തിങ്കള്‍, 22 നവം‌ബര്‍ 2021 (11:17 IST)
ടിനു പാപ്പച്ചന്‍ - ആന്റണി വര്‍ഗ്ഗീസ് (പെപ്പെ) കൂട്ടുകെട്ടിലുള്ള ആക്ഷന്‍ ചിത്രം 'അജഗജാന്തരം' ഡിസംബര്‍ 23ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. രണ്ട് വര്‍ഷത്തോളമായി മലയാളികള്‍ക്ക് നഷ്ടമായ പൂരവും ഉത്സവമേളവും തീയേറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ഉറപ്പ്. പഴയതുപോലെ തീയേറ്ററുകള്‍ പൂരപ്പറമ്പാക്കാനും എല്ലാം മറന്ന് ആടിത്തിമിര്‍ക്കാനുമുള്ള എല്ലാ ചേരുവകളുമായാണ് അജഗജാന്തരം തീയേറ്ററുകളില്‍ എത്തുക.
 
മലയാളസിനിമ ഇതുവരെ കാണാത്ത, അതിഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി, ഒരുങ്ങുന്ന 'അജഗജാന്തരം' ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 
 
മുന്‍പ് പുറത്തിറങ്ങിയ 'ഒള്ളുള്ളെരു' എന്ന സൈട്രാന്‍സ് മിക്‌സ് ഗാനം 4 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബിലും ഒപ്പം ഇന്‍സ്റ്റാഗ്രാം റീല്‍സിലും ഇപ്പോളും ട്രെന്‍ഡിങ്ങാണ്. മുന്‍പ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാനിപ്പുലേഷന്‍ പോസ്റ്ററുകള്‍ക്ക് വലിയ അളവില്‍ സ്വീകാര്യത ലഭിച്ചിരുന്നു. 
 
സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ലൈന്‍ പ്രൊഡ്യൂസര്‍ മനു ടോമി, ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, ഫോള്‍ക് സോങ് സുധീഷ് മരുതലം, ചീഫ് അസോസിയേറ്റ് കണ്ണന്‍ എസ് ഉള്ളൂര്‍ & രതീഷ് മൈക്കിള്‍, വി.എഫ്.എക്സ് ആക്സെല്‍ മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ അമ്പല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബിനു മനമ്പൂര്‍, ഓപ്പണിങ് ടൈറ്റില്‍സ് ശരത് വിനു, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഒ.മഞ്ജു ഗോപിനാഥ്, മീഡിയാ പാര്‍ട്ണര്‍: മുവീ റിപ്പബ്ലിക്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛനെ മിസ് ചെയ്യുന്നുണ്ട്, ആ സമയങ്ങളില്‍ അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്: ഇന്ദ്രജിത്ത് സുകുമാരന്‍