അജയ് ദേവ്‌ഗണ്‍ വീണ്ടും കോമഡി പറയുന്നു - താങ്ക് ഗോഡ് !

ഗേളി ഇമ്മാനുവല്‍

തിങ്കള്‍, 23 മാര്‍ച്ച് 2020 (15:33 IST)
കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ‘ടോട്ടൽ ധമാലി’ന് ശേഷം പുതിയ കോമഡിയുമായി മടങ്ങിവരുന്നതായി അജയ് ദേവ്ഗണും സംവിധായകന്‍ ഇന്ദ്രകുമാറും അറിയിച്ചപ്പോൾ ബോളിവുഡ് ആകെ ആവേശത്തിലായിരുന്നു. ഇപ്പോൾ ആ ചിത്രത്തിന്റെ ടൈറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് - ‘താങ്ക് ഗോഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 
 
രകുൽ പ്രീത് സിംഗ്, സിദ്ധാർത്ഥ് മൽഹോത്ര തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമായിരിക്കും. സമൂഹത്തെ പരിഷ്‌കരിക്കണമെന്ന് ആഗ്രഹമുള്ള, സത്‌സ്വഭാവികളായ രണ്ട് പുരുഷന്മാരെക്കുറിച്ചും അവരുടെ ഉല്ലാസകരമായ സാഹസങ്ങളെക്കുറിച്ചുമായിരിക്കും താങ്ക് ഗോഡ് പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അതിനെ ആത്മീയമായി കാണാൻ മോഹൻലാലിന് സ്വാതന്ത്ര്യമുണ്ട്, മോഹൻലാലിന് പിന്തുണയുമായി വി എ ശ്രീകുമാർ