Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി മുന്നേറുന്നത് ടൊവിനോയുടെ എആര്‍എം

Ajayante Randam Moshanam Review

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (14:55 IST)
ഓണ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി മുന്നേറുന്നത് ടൊവിനോ തോമസ് നായകനായെത്തിയ എആര്‍എം. നാലുദിവസംകൊണ്ട് ലോകമെമ്പാടും 35 കോടി രൂപയ്ക്ക് മുകളിലാണ് സിനിമയുടെ കളക്ഷന്‍. നിരവധി നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഇതിനോടകം തന്നെ ചിത്രം സ്വന്തമാക്കി. 5 ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ത്രീഡി ചിത്രം കൂടിയായ എആര്‍എം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍പിച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. 
 
നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ സുജിത്ത് നമ്പ്യാരാണ്. ടോവിനോ തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വിജയ ചരിത്രം രചിക്കുന്നത് എആര്‍എമ്മിലൂടെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാട്ടിലെ രാജാവ് സിംഹമായിരിക്കാം; പക്ഷെ വേണ്ടി വന്നാല്‍ സിംഹത്തെ കൊലപ്പെടുത്താന്‍ ഈ മൃഗങ്ങള്‍ക്ക് കഴിയും