Select Your Language

Notifications

webdunia
webdunia
webdunia
webdunia

150 കോടി ചോദിച്ച ബ്രേയ്ക്ക്ഡൗൺ ടീമിനെ 11 കോടിയിൽ ഒതുക്കി, അജിത്തിൻ്റെ വിടാമുയർച്ചി റിലീസ് നാളെ

Vidaamuyarchi

അഭിറാം മനോഹർ

, ബുധന്‍, 5 ഫെബ്രുവരി 2025 (14:27 IST)
തമിഴ് സിനിമാ ആസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന അജിത്കുമാര്‍ ചിത്രമായ വിഡാമുയര്‍ച്ചി നാളെ തിയേറ്ററുകളില്‍. റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രമോഷന്‍ വീഡിയോകളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഡ്വാന്‍സ് ബുക്കിങ്ങില്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
 
ഇംഗ്ലീഷ് സിനിമയായ ബ്രേയ്ക്ക്ഡൗണിന്റെ റീമേയ്ക്കാണ് സിനിമയെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പരന്നിരുന്നു. 100 കോടി മുതല്‍ 150 കോടി വരെ പാരമൗണ്ട് പിക്‌ചേഴ്‌സ് കോപ്പിറൈറ്റായി വിഡാമുയര്‍ച്ചി നിര്‍മാതാക്കളില്‍ നിന്നും ചോദിച്ചിരുന്നെന്നും ഇതാണ് പൊങ്കല്‍ റിലീസാകേണ്ട സിനിമയുടെ റിലീസ് വൈകാന്‍ കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ പാരമൗണ്ട് പിക്‌ചേഴ്‌സിന് ലൈക്ക 11 കോടി രൂപയാണ് നല്‍കിയതെന്നും സിനിമയുടെ ലാഭവിഹിതം തുടര്‍ന്ന് നല്‍കാം എന്ന ഉടമ്പടിയിലാണ് വിടാമുയര്‍ച്ചി റിലീസ് ചെയ്യുന്നത് എന്നുമാണ് തമിഴകത്ത് നിന്നുള്ള പുതിയ വാര്‍ത്ത.
 
 അജിത് കുമാര്‍ നായകനാകുന്ന സിനിമയില്‍ തൃഷയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ സര്‍ജ, റജീന കസാന്ദ്രാ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

MMMN Movie: മഹേഷ് നാരായണൻ സിനിമ: മമ്മൂട്ടി-നയൻസ് കോംബിനേഷൻ സീനുകൾ തുടങ്ങി, ചിത്രങ്ങൾ പുറത്തുപോകാതിരിക്കാൻ അതീവ സുരക്ഷ