Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിമ്പുവുമായി വേര്‍പിരിഞ്ഞു, നീ പോയാല്‍ ഒന്നുമില്ല, നയന്‍താര വിശാലുമായി ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തത് പ്രതികാരമെന്ന നിലയിലെന്ന് സംവിധായകന്‍

Vishal- Nayanthara

അഭിറാം മനോഹർ

, ചൊവ്വ, 21 ജനുവരി 2025 (20:44 IST)
Vishal- Nayanthara
മലയാളത്തില്‍ നിന്നും തമിഴിലേക്കെത്തി തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ നടിയാണ് നയന്‍താര. കരിയറിന്റെ തുടക്കകാലത്ത് നടന്‍ ചിമ്പുവുമായുള്ള താരത്തിന്റെ പ്രണയം അന്ന് ഗോസിപ്പ് കോളങ്ങള്‍ നിറച്ചതാണ്. ചിമ്പുവുമായി കടുത്ത പ്രണയത്തിലായിരുന്ന സമയത്ത് വല്ലഭന്‍ എന്ന സിനിമയില്‍ ചിമ്പുവിനൊപ്പം നയന്‍താര ചെയ്ത ചുംബനരംഗങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ വൈകാതെ തന്നെ ചിമ്പുവുമായുള്ള ബന്ധം താരം അവസാനിപ്പിച്ചു.
 
ചിമ്പുവുമായി വേര്‍പിരിഞ്ഞയുടനെയായിരുന്നു വിശാലിനൊപ്പം സത്യം എന്ന സിനിമ നയന്‍താര ചെയ്തത്. സിനിമയില്‍ അങ്ങേയറ്റം ഗ്ലാമറസായാണ് താരമെത്തിയത്. നിനക്കൊപ്പം മാത്രമല്ല വിശാലിനൊപ്പവും ഇങ്ങനെ അഭിനയിക്കാനാവുമെന്ന് പറഞ്ഞ് ചിമ്പുവുമായുള്ള വാശിപുറത്താണ് നയന്‍താര അന്ന് സിനിമ തീര്‍ത്തതെന്ന്  സംവിധായകനായ നന്ദു പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിലാണ് സംവിധായകന്റെ പരാമര്‍ശം. നയന്‍താരയേയും ചിമ്പുവിനെയും വെച്ച് കെട്ടവന്‍ എന്ന സിനിമ സംവിധാനം ചെയ്തയാളാണ് നന്ദു. എന്നാല്‍ സിനിമ ചില കാരണങ്ങളാല്‍ പൂര്‍ത്തിയായിരുന്നില്ല.
 
 അതേസമയം നയന്‍താരയും ചിമ്പുവും വഴക്കുണ്ടാക്കി പിരിഞ്ഞതല്ലെനും വിവാഹജീവിതത്തിന് വേണ്ട പക്വതയില്ലെന്ന് മനസിലാക്കി വേര്‍പിരിയാന്‍ തീരുമാനിച്ചതാണെന്നും നന്ദു പറയുന്നു.ചിമ്പുവുമായി അകന്ന ശേഷമാണ് നയന്‍താര പ്രഭുദേവയുമായി അടുക്കുന്നത്. എന്നാല്‍ ഈ ബന്ധവും തകര്‍ച്ചയിലാണ് അവസാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരിപ്പ് തുടരേണ്ടിവരും, ഒടിടി വാങ്ങാൻ ആളില്ല, മോഹൻലാൽ ചിത്രം തുടരും എമ്പുരാന് ശേഷം മാത്രം