Webdunia - Bharat's app for daily news and videos

Install App

കമലയെ മിസ് ചെയ്യുന്നുവെന്ന് ട്രം‌പ്, അമ്പരന്ന് അജു വർഗീസ്

ചിപ്പി പീലിപ്പോസ്
ബുധന്‍, 4 ഡിസം‌ബര്‍ 2019 (11:48 IST)
‘റ്റൂ ബാഡ്...വി വിൽ മിസ് യു കമല!’ ...അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ് കണ്ട് മലയാളി പ്രേക്ഷകർ അമ്പരന്നു. കാരണം, വേറൊന്നുമല്ല അജു വർഗീസിനെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് കമല. ഈ ചിത്രത്തെ ഉദ്ദേശിച്ചാണോ ട്രം‌പിന്റെ ട്വീറ്റെന്നായി മലയാളികൾ. എന്തായാലും വെറുതെ പ്രമോഷൻ കിട്ടിയതല്ലേ, ഇരിക്കട്ടെ എന്ന് വിചാരിച്ച് അജുവും സംവിധായകനും ട്രംപിന്റെ പോസ്റ്റ് ഷെയർ ചെയ്തു.
 
അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഡെമോക്രാറ്റ് വനിത അംഗവും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് പിന്‍മാറിയതുമായി ബന്ധപ്പെട്ടായിരുന്നു ട്രം‌പിന്റെ ട്വീറ്റ്. ട്രം‌പിന്റെ പരിഹാസത്തിനു അതേ നാണയത്തിൽ കമലയും മറുപടി നൽകി. ​‘വിഷമിക്കേണ്ടതില്ല പ്രസിഡൻറ്​. നിങ്ങളുടെ വിചാരണക്ക്​ നേരിൽ കാണാം’ - എന്നായിരുന്നു കമലയുടെ ട്വീറ്റ്. 
 
എന്തായാലും കമല സിനിമയുടെ അണിയറ പ്രവർത്തകർ ഈ സംഭവം ആഷോഷമാക്കി മാറ്റി. ട്രോളർമാരും പണി തുടങ്ങി കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments