പ്രിയ കൂട്ടുകാരിക്ക് ആശംസകൾ നേർന്ന് ധനുഷ്

ചിപ്പി പീലിപ്പോസ്

ബുധന്‍, 4 ഡിസം‌ബര്‍ 2019 (11:05 IST)
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവൻ‌കോഴിയിൽ മഞ്ജു വാര്യരാണ് പ്രധാന കഥാപാത്രം. ചിത്രത്തിന് ആശംസയുമായി നടന്‍ ധനുഷ്. ചിത്രത്തിന്റെ ട്രെയിലര്‍ ട്വിറ്ററില്‍ പങ്കുവെച്ച ധനുഷ് പ്രിയസുഹൃത്ത് മഞ്ജുവിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകള്‍ക്കും ആശംകള്‍ നേര്‍ന്നു. 
 
മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമായ അസുരനില്‍ ധനുഷ് ആയിരുന്നു നായകന്‍. വമ്പന്‍ വിജയം നേടിയ ചിത്രത്തില്‍ ധനുഷിന്റെ ഭാര്യ വേഷമാണ് മഞ്ജു കൈകാര്യം ചെയ്തത്.
 
പ്രതി പൂവന്‍കോഴിയില്‍ മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. വസ്ത്രശാലയിലെ സെയില്‍സ് ഗേള്‍ ആണ് മാധുരി. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. 10 ലക്ഷത്തിനടുത്ത് ആള്‍ക്കാര്‍ ഇതിനോടകം ട്രെയിലര്‍ കണ്ടു കഴിഞ്ഞു. യൂട്രൂബ് ട്രെന്‍ഡിംഗിലും ട്രെയിലറുണ്ട്.

Happy to share the trailer of my good friend @ManjuWarrier4 starring
Prathi Poovan Kozhi https://t.co/KRDBLpvgnB. Good luck to the team. God bless

— Dhanush (@dhanushkraja) December 3, 2019

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പങ്കാളി; അഞ്ജലി അമീറിന് വധഭീഷണി; പൊട്ടിക്കരഞ്ഞ് നടി; വീഡിയോ