മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ച് സിനിമയെ മാര്‍ക്കറ്റ് ചെയ്യുകയായിരുന്നു എമ്പുരാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരെന്ന് ബിഗ്‌ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. ഒരു സിനിമ ഇറങ്ങിയാല്‍ ചര്‍ച്ചയാവേണ്ടത് സിനിമയാണെന്നും എന്നാല്‍ എമ്പുരാന്‍ റിലീസായപ്പോള്‍ ചര്‍ച്ചയാക്കപ്പെട്ടത് മതമാണെന്നും അഖില്‍ മാരാര്‍ പറയുന്നു. മോഹന്‍ലാലിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് കാര്യം മനസിലായെന്നും അദ്ദേഹം ഖേദം പ്രകടിപ്പിച്ചത് വലിയ കാര്യമാണെന്നും അഖില്‍ മാരാര്‍ പറയുന്നു.
മുരളി ഗോപി ഇതെല്ലാം കണ്ടിട്ട് നിശബ്ദത പാലിക്കുന്നത് എന്തിനാണെന്ന് അറിയില്ല. അദ്ദേഹം ആളുകള്‍ തമ്മിലടിക്കുന്നത് കണ്ട് രസിക്കുന്ന സൈക്കോ ആണോ എന്ന് സംശയമുണ്ടെന്നും അഖില്‍ മാരാര്‍ ചോദിക്കുന്നു. പൃഥ്വിരാജിനോട് നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ബഹുമാനവും സ്‌നേഹവുമുണ്ട്. പക്ഷേ അദ്ദേഹം എമ്പുരാന്‍ മാര്‍ക്കറ്റ് ചെയ്ത രീതി ശരിയല്ല. ഗുജറാത്ത് കലാപം കഴിഞ്ഞ് 23 വര്‍ഷമാവുകയും നരേന്ദ്രമോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമെല്ലാമായി അതിന്റെ നേട്ടങ്ങളൊക്കെയും നേടുകയ്യും ചെയ്ത ശേഷം ബിജെപിക്ക് വീണ്ടും കലാപത്തിന്റെ പേര് പറഞ്ഞ് കൂടുതല്‍ നേട്ടമുണ്ടാക്കികൊടുക്കാനാണ് ഇത്തരം ചര്‍ച്ചകള്‍ സഹായിക്കുകയെന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ ആദ്യദിവസം ഞാന്‍ കണ്ടില്ല. എന്നാല്‍ ശ്രദ്ധിച്ചൊരു കാര്യം പറയട്ടെ സിനിമ ഇറങ്ങിയപ്പോള്‍ സംഘികളെ തേച്ചൊട്ടിച്ചു എന്ന് ഒരു വിഹാഗം ആഘോഷിക്കുമ്പോള്‍ സംഘികളുടെ ഭാഗത്ത് നിന്നും ആളുകള്‍ പ്രതിരികരിക്കുന്നു. ബിനീഷ് കൊടിയേരി ഉള്‍പ്പടെയുള്ള ആളുകള്‍ പ്രതികരിക്കുന്നു. പക്ഷേ ഈവരൊക്കെ പോസ്റ്റ് ചെയ്യുന്നത് സിനിമയെ പറ്റിയല്ല. ഒരു സിനിമ ഇറങ്ങുന്നു ആ സിനിമ സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കുന്നു എന്നതാണ് ഞാന്‍ കണ്ടത്. അപ്പോള്‍ ദയവായി അങ്ങനെ സിനിമ ചെയ്യരുത്.
സിനിമ കണ്ടപ്പോള്‍ ഒറ്റ വരിയിലാണ് സിനിമയെ പറ്റിയുള്ള എന്റെ വിലയിരുത്തല്‍. മുരളിഗോപിയുടെ വികലമായ എഴുത്തിന് പൃഥ്വിരാജിന്റെ കോടികള്‍ മുടക്കിയുള്ള വിവരക്കേട്. അഖില്‍ മാരാര്‍ പറയുന്നു.