Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Lucifer Movie

അഭിറാം മനോഹർ

, വെള്ളി, 4 ഏപ്രില്‍ 2025 (15:35 IST)
വിവാദങ്ങളോ കോലാഹലങ്ങളോ ഇല്ലായിരുന്നുവെങ്കില്‍ തിയേറ്ററുകളില്‍ പരാജയപ്പെടേണ്ടിയിരുന്ന സിനിമയായിരുന്നു എമ്പുരാനെന്ന് ഡോ സൗമ്യ അരിന്‍. പൃഥ്വിരാജിന്റെ തലയില്‍ നിന്നുമുണ്ടായ മാര്‍ക്കറ്റിംഗ് ബുദ്ധിയെ അഭിനന്ദിക്കുന്നുവെന്നും ലൂസിഫര്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണെന്നും സൗമ്യ സരിന്‍ പറയുന്നു.
 
 സിനിമയെ സിനിമയായി മാത്രം കണ്ടുകൊണ്ടുള്ള പോസ്റ്റ്, ചെലോര്‍ക്ക് ശെര്യാവും ചെലോര്‍ക്ക് ശെര്യാവൂല. എനക്കൊട്ടും ശെര്യായില്ല ഗയ്‌സ്. കോലാഹലങ്ങള്‍ ഇല്ലാഇരുന്നെങ്കില്‍ എട്ട് നിലയില്‍ ഇല്ലെങ്കിലും ഒരു ഒന്ന് രണ്ട് നിലയിലെങ്കിലും പൊട്ടേണ്ട ഒരു പടം.
 
 ഇതില്‍ ബൈജുവിന്റെ കഥാപാത്രം സുമേഷിനോട് പറയുന്നത് പോലെ ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഏറ്റവും വലിയ മൂന്നാമത്തെ ഗുണം, അവരുടെ അണികളില്‍ ഉണ്ടാക്കാന്‍ സാധിക്കേണ്ട ഒരേ ഒരു കാര്യമാണ്.. രോമാഞ്ചം. അത് ഇത്തരം സിനിമകള്‍ക്കും ബാധകമാണ്. രോമാഞ്ചം വേണ്ടതിലധികം തന്നെ സിനിമയായിരുന്നു എനിക്ക് ലൂസിഫര്‍. എന്താണ് അതില്‍ ലാലേട്ടന്റെ ഒരു സ്വാഗ്. ആ കണ്ണുകള്‍ മാത്രം മതിയായിരുന്നു. അത് വെച്ച് നോക്കുമ്പോള്‍ ഇതൊരു മാതിരി.
 
 എങ്കിലും പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു മാര്‍ക്കറ്റിംഗ് ബുദ്ധി. എന്തായാലും ആ പണം അവരുടെ പെട്ടിയില്‍ വീണുകഴിഞ്ഞു.ഇനി നിങ്ങള്‍ തല്ലി തീര്‍ക്ക്, അവര്‍ക്കെന്ത് ചേതമെന്നും ഡോ സൗമ്യ സരിന്‍ ചോദിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!