Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരു വര്‍ഷമായി ജോജു ചേട്ടന്‍ മദ്യപിക്കാറില്ല';കാരണം വെളിപ്പെടുത്തി സംവിധായകന്‍ അഖില്‍ മാരാര്‍, കുറിപ്പ്

'ഒരു വര്‍ഷമായി ജോജു ചേട്ടന്‍ മദ്യപിക്കാറില്ല';കാരണം വെളിപ്പെടുത്തി സംവിധായകന്‍ അഖില്‍ മാരാര്‍, കുറിപ്പ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 നവം‌ബര്‍ 2021 (17:28 IST)
തിയറ്ററുകള്‍ തുറന്നപ്പോള്‍ ജോജു ജോര്‍ജിന്റെ ആദ്യം റിലീസ് ചെയ്ത ചിത്രം സ്റ്റാര്‍ ആണ്. അതിനുശേഷം റിലീസ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള സിനിമകളില്‍ ഒന്നാണ് 'ഒരു താത്വിക അവലോകനം. ഈ സിനിമയുടെ സംവിധായകനാണ് അഖില്‍ മാരാര്‍. ജോജുമായി അടുത്തബന്ധം അടുത്ത ബന്ധം സൂക്ഷിക്കുന്ന ഒരാള്‍ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷമായി ജോജു ചേട്ടന്‍ മദ്യപിക്കാറില്ലെന്നും നിങ്ങള്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ പോയി കേന്ദ്ര മന്ത്രിമാരെയോ സംസ്ഥാന മന്ത്രിമാരെയോ തടയുക.
അല്ലാതെ നടു റോഡില്‍ കുറെ പാവപ്പെട്ടവരുടെ ജീവിതം തകര്‍ത്തു കൊണ്ടവരുത് സമരമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സംവിധായകന്‍ പറഞ്ഞു.
 
അഖിലിന്റെ വാക്കുകള്‍ 
 
'ആയുര്‍വേദ ചികിത്സയില്‍ ആയതിനാല്‍
കഴിഞ്ഞ ഒരു വര്‍ഷമായി ജോജു ചേട്ടന്‍ മദ്യപിക്കാറില്ല..വളരെ ഏറെ ഭക്ഷണപ്രിയന്‍ ആയിരുന്നിട്ടും നോണ്‍ വെജ് പോലും ആഴ്ചയില്‍ ഒരിക്കലാണ്.....
 
സമരത്തിനെതിരെ പ്രതികരിച്ചു എന്നതിന്റെ പേരില്‍ അദ്ദേഹത്തിന്റെ വണ്ടി അടിച്ചു പൊട്ടിച്ച തെമ്മാടികള്‍ ഇപ്പോള്‍ ഇത്തരത്തില്‍ നടത്തുന്ന പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു..

വളരെ ശുദ്ധനായ ഒരു മനുഷ്യന്‍ കാപട്യങ്ങള്‍ ഇല്ലാത്ത ഒരു മനുഷ്യ സ്‌നേഹി തന്റെ അദ്വാനത്തില്‍ നിന്നും ഈ കോവിഡ് കാലത്ത് 25 ലക്ഷം രൂപയില്‍ അധികം ചെലവാക്കിയ മനുഷ്യന്‍..ഞാന്‍ ചില കാര്യങ്ങള്‍ ഫേസ്ബുക്കില്‍ ഇടട്ടെ എന്ന് ചോദിച്ചപ്പോള്‍ ചെയ്യരുത് എന്ന് പറഞ്ഞു തടഞ്ഞ മനുഷ്യന്‍..
 
അയാള്‍ സ്വന്തം അദ്വാനം കൊണ്ട് നേടിയെടുത്ത നേട്ടങ്ങള്‍ ..
അയാളുടെ വാഹനം അടിച്ചു പൊട്ടിച്ച തെമ്മാടികള്‍ക്ക് സമയത്തിന്റെയോ പണത്തിന്റെയോ വില അറിയില്ല..
 
നിങ്ങള്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ പോയി കേന്ദ്ര മന്ത്രിമാരെയോ സംസ്ഥാന മന്ത്രിമാരെയോ തടയുക..അല്ലാതെ നടു റോഡില്‍ കുറെ പാവപ്പെട്ടവരുടെ ജീവിതം തകര്‍ത്തു കൊണ്ടവരുത് സമരം..
സമരം ചെയ്യുന്നത് നീതി നടപ്പിലാക്കാന്‍ വേണ്ടി ആവണം അല്ലാതെ വാര്‍ത്ത ചാനലില്‍ മുഖം വരാന്‍ ഉള്ള ഉടായിപ്പ് ആവരുത്.'- അഖില്‍ മാരാര്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റൊരു ബാഹുബലി ആകുമോ ? റിലീസ് പ്രഖ്യാപിച്ച് രാജമൗലിയുടെ ആര്‍ആര്‍ആര്‍, ടീസര്‍