Select Your Language

Notifications

webdunia
webdunia
webdunia
webdunia

അക്ഷയ് രാധാകൃഷ്ണന്റെ നായികയായി നന്ദന രാജന്‍,ദാസന്റെ രാമരാജ്യം ചിത്രീകരണം ആരംഭിച്ചു

അക്ഷയ് രാധാകൃഷ്ണന്റെ നായികയായി നന്ദന രാജന്‍,ദാസന്റെ രാമരാജ്യം ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്

, ബുധന്‍, 20 ഏപ്രില്‍ 2022 (11:15 IST)
അക്ഷയ് രാധാകൃഷ്ണന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 
ഭഗവാന്‍ ദാസന്റെ രാമരാജ്യം. ടി ജി രവി, ഇര്‍ഷാദ് അലി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ഷൊര്‍ണൂരിലാണ് ഷൂട്ടിങ്ങിന് തുടക്കമായത്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ഉത്സവപ്പറമ്പിലെ നടക്കുന്ന സംഭവവികാസങ്ങളിലൂടെ ആകും മുന്നോട്ട് പോകുക. നന്ദന രാജനാണ് ചിത്രത്തിലെ നായിക.
 
ഫെബിന്‍ സിദ്ധാര്‍ത്ഥാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ശിഹാബ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിഷ്ണു ശിവശങ്കര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. റോബിന്‍ വില്‍സിന്റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സത്യന്‍ അന്തിക്കാടിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍, ക്യാമറയ്ക്ക് പിന്നില്‍ മകനും, വീഡിയോ