Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഥ കേട്ടു, അപ്പോൾ തന്നെ ഡേറ്റും കൊടുത്തു; അക്ഷയ് കുമാറിൻറെ ‘രക്ഷാബന്ധൻ’

കഥ കേട്ടു, അപ്പോൾ തന്നെ ഡേറ്റും കൊടുത്തു; അക്ഷയ് കുമാറിൻറെ ‘രക്ഷാബന്ധൻ’

കെ ആർ അനൂപ്

, തിങ്കള്‍, 3 ഓഗസ്റ്റ് 2020 (15:13 IST)
ബോളിവുഡ് നടൻ അക്ഷയ് കുമാറും സംവിധായകൻ ആനന്ദ് എൽ റായിയും വീണ്ടും ഒന്നിക്കുന്നു. ‘രക്ഷാബന്ധൻ’ എന്നു പേരു നൽകിയിട്ടുള്ള ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. അക്ഷയ് കുമാറും നാല് പെൺകുട്ടികളും ചേർന്ന് നിൽക്കുന്ന  വർണ്ണാഭമായ ഫസ്റ്റ് ലുക്ക് പോസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. റായിയുടെ പതിവ് സഹകാരിയായ ഹിമാൻഷു ശർമ്മയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. 
 
കേപ്പ് ഓഫ് ഗുഡ് ഫിലിംസുമായി ചേർന്ന് കളർ യെല്ലോ പ്രൊഡക്ഷനാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിച്ച് 2021 നവംബറിൽ റിലീസ് ആക്കുവാനാണ് നിർമ്മാതാക്കൾ പദ്ധതിയിട്ടിരിക്കുന്നത്.‘ലക്ഷ്മി ബോംബ്’, ‘സൂര്യവംശി’ എന്നീ ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റെതായി പുറത്തുവരാൻ ഉള്ളത്. ‘പൃഥ്വിരാജ്’, ‘ബച്ചൻ പാണ്ഡെ’, ‘ബെൽ ബോട്ടം’ എന്നീ ചിത്രങ്ങളാണ് അദ്ദേഹം പ്രഖ്യാപിച്ച മറ്റ് പ്രോജക്ടുകൾ.
 
സംവിധായകൻ റായ്‌ക്കൊപ്പമുള്ള അക്ഷയ് കുമാറിന്റെ ആദ്യചിത്രമാണ്  ‘അത് രംഗി രേ ’. ഈ സിനിമയിൽ നടൻ ധനുഷും സാറ അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുത്തിടെ ചിത്രത്തിലെ ഒരു സ്റ്റിൽ പുറത്തുവന്നിരുന്നു. ധനുഷും സാറയും ഒന്നിച്ചു നിൽക്കുന്ന ചിത്രമായിരുന്നു അത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോക്കെടുത്ത് അനു സിത്താര, അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ !