Webdunia - Bharat's app for daily news and videos

Install App

കാനിൽ ഇന്ത്യൻ അഭിമാനം ഉയർത്തിയ സിനിമ, ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഒടിടിയിൽ എപ്പോൾ

അഭിറാം മനോഹർ
വെള്ളി, 27 ഡിസം‌ബര്‍ 2024 (19:29 IST)
അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി മാറിയ ഇന്ത്യന്‍ സിനിമയായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഡിസ്‌നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ചര്‍ച്ചാവിഷയമായ സിനിമ 2025 ജനുവരി 3നാണ് റിലീസ് ചെയ്യുക. ഇക്കഴിഞ്ഞ ഐഎഫ്എഫ്‌കെയിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.
 
 പായല്‍ കപാഡിയ സംവിധാനം ചെയ്ത സിനിമ നവംബര്‍ 22നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് സിനിമ ഇന്ത്യയില്‍ വിതരണം ചെയ്തത്. നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്തത്.കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് സിനിമയിലെ പ്രധാനതാരങ്ങള്‍. 77മത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഇന്ത്യ- ഫ്രാന്‍സ് ഔദ്യോഗിക സഹനിര്‍മാണ സംരംഭമായാണ് സിനിമ നിര്‍മിച്ചിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

അടുത്ത ലേഖനം
Show comments