Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാൻസിന് പിന്നാലെ ഗോൾഡൻ ഗ്ലോബിലും തിളങ്ങാൻ ഓൾ വി ഇമാജിൻ അസ് ലൈറ്റ്,മികച്ച സംവിധാനമടക്കം 2 നോമിനേഷനുകൾ

All We Imagined As light

അഭിറാം മനോഹർ

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (13:11 IST)
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ പായല്‍ കപാഡിയ ചിത്രം ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റിന് ഗോള്‍ഡന്‍ ഗ്ലോബില്‍ 2 നോമിനേഷനുകള്‍. മികച്ച സംവിധാനത്തിന് പായല്‍ കപാഡിയയ്ക്കും മികച്ച ഇംഗ്ലീഷ് ഇതര ഭാഷ സിനിമയ്ക്കായുമുള്ള നോമിനേഷനുകളാണ് സിനിമയ്ക്ക് ലഭിച്ചത്. സംവിധാനത്തിന് ഇന്ത്യയില്‍ നിന്നും ആദ്യമായാണ് ഒരാള്‍ക്ക് ഗോള്‍ഡന്‍ ഗ്ലോബ്‌സില്‍ നോമിനേഷന്‍ ലഭിക്കുന്നത്. 
 
 ഇന്തോ- ഫ്രഞ്ച് സംയുക്ത നിര്‍മാണ സംരംഭമാണ് ഓള്‍ വീ ഇമാജിന്‍ അസ് ലൈറ്റ് എന്ന സിനിമ നിര്‍മിച്ചത്. പ്രഭ എന്ന നഴ്‌സിന്റെ മുംബൈയിലെ ജീവിതമാണ് സിനിമ പറയുന്നത്. മലയാള നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ് സിനിമയില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞങ്ങളെല്ലാം താങ്കളുടെ വലിയ ആരാധകർ'; അല്ലു അർജുനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ