'പുറത്ത് പറയാന്‍ പറ്റാത്ത വിധം തെറികള്‍ വിളിച്ചു'; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം
ബിഹൈന്‍ഡ് വുഡ്‌സ് അവതാരകയുടെ ചോദ്യം ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി ക്യാമറ ഓഫ് ചെയ്യാന്‍ പറയുകയും പിന്നീട് തങ്ങളെ മനപ്പൂര്‍വ്വം തെറി വിളിക്കുകയും ചെയ്‌തെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു
Publish Date: Fri, 23 Sep 2022 (14:39 IST)
Updated Date: Fri, 23 Sep 2022 (14:53 IST)
നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിഹൈന്‍ഡ് വുഡ്‌സ് മലയാളം ടീം. ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രൊമോഷനെത്തിയ താരം ഷൂട്ടിനിടെ തങ്ങളെ അസഭ്യ വര്‍ഷം നടത്തിയെന്നാണ് ആരോപണം.
ബിഹൈന്‍ഡ് വുഡ്‌സ് അവതാരകയുടെ ചോദ്യം ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി ക്യാമറ ഓഫ് ചെയ്യാന്‍ പറയുകയും പിന്നീട് തങ്ങളെ മനപ്പൂര്‍വ്വം തെറി വിളിക്കുകയും ചെയ്‌തെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സ്വന്തം അച്ഛനെ ചേര്‍ത്തു വരെ തെറിവിളിച്ചു. പുറത്തുപറയാന്‍ പറ്റാത്ത വാക്കുകളാണ് വിളിച്ചത്. ശ്രീനാഥ് ഭാസി മനപ്പൂര്‍വ്വമാണ് ഇത് ചെയ്തതെന്നും ബിഹൈന്‍ഡ് വുഡ്‌സ് അണിയറപ്രവര്‍ത്തകര്‍ ആരോപിച്ചു.
ശ്രീനാഥ് ഭാസിക്കെതിരെ ബിഹൈന്‍ഡ് വുഡ്‌സ് അവതാരക പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മരട് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. വനിത കമ്മിഷനിലും യുവതി പരാതി നല്‍കി. ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസില്‍ പറയുന്നത്.
അതേസമയം ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിലാഷ് എസ്.കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. 1990 കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് സിനിമ പറയുന്നത്. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കൂടിയായ അലക്‌സ് ജോസഫ് ആണ്.