സന്ദീപ് റെഡ്ഡി വംഗ ചിത്രത്തില്‍ നിന്നും അല്ലു അര്‍ജുനും പുറത്ത്?; ദീപികയെ സ്വീകരിച്ചതിലുള്ള പക?

ഈ ചിത്രത്തില്‍ അല്ലുവിന് പകരം ജൂനിയര്‍ എന്‍ടിആര്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എത്തുന്നത്.

നിഹാരിക കെ.എസ്
വെള്ളി, 13 ജൂണ്‍ 2025 (12:28 IST)
സന്ദീപ് റെഡ്ഡി വംഗയും അല്ലു അർജുനും ഒരുമിക്കാനിരുന്ന ചിത്രം ഇനി സംഭവിക്കില്ല. ചിത്രത്തില്‍ നിന്നും അല്ലു അർജുൻ പുറത്തായതായി റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷമാണ് അല്ലു അര്‍ജുനൊപ്പം സന്ദീപ് റെഡ്ഡി സിനിമ ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്. ഈ സിനിമയ്ക്കായി ഇരുവരും കോണ്‍ട്രാക്ടും സൈന്‍ ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ചിത്രത്തില്‍ അല്ലുവിന് പകരം ജൂനിയര്‍ എന്‍ടിആര്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എത്തുന്നത്.
 
എന്നാല്‍ ഈ പ്രോജക്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ‘സ്പിരിറ്റ്’ എന്ന തന്റെ പുതിയ ചിത്രത്തില്‍ നിന്നും ദീപിക പദുക്കോണിനെ പുറത്താക്കി ഒരാഴ്ച തികയും മുന്നേയാണ് അല്ലു അര്‍ജുനെ പുറത്താക്കിയ റിപ്പോര്‍ട്ടുകളും എത്തിയിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതോടെ, സംവിധായകന് നേരെ കടുത്ത വിമർശനവും പരിഹാസവുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. താൻ പുറത്താക്കിയ ദീപികയെ സ്വീകരിച്ച അല്ലു അർജുൻ ഇനി തന്റെ പടത്തിൽ വേണ്ടെന്ന് സന്ദീപ് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സന്ദീപ് പക മനസിൽ സൂക്ഷിക്കുന്ന ആളാണെന്നു വിമർശനവും സോഷ്യൽ മീഡിയയിൽ ഉണ്ട്. 
 
അതേസമയം, പ്രഭാസ് നായകനാകാണുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ ദീപികയെ ആയിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. ദീപികയുടെ ഡിമാന്റുകൾ സംഗീകരിക്കാൻ കഴിയാതെ വന്നതോടെ സന്ദീപ് അവരെ പുറത്താക്കുകയായിരുന്നു. 8 മണിക്കൂര്‍ ഷിഫ്റ്റിന് പുറമെ, 20 കോടി പ്രതിഫലവും സിനിമയുടെ ലാഭവിഹിതവും ദീപിക ആവശ്യപ്പെട്ടുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. കൂടാതെ താന്‍ തെലുങ്കില്‍ ഡയലോഗുകള്‍ പറയില്ലെന്നും നടി പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

അടുത്ത ലേഖനം
Show comments