Webdunia - Bharat's app for daily news and videos

Install App

10300 കോടിയുടെ സ്വത്ത്, തേനീച്ചയെ വിഴുങ്ങി മരണം; ആരാണ് കരിഷ്മയുടെ മുന്‍ഭര്‍ത്താവ് സഞ്ജയ് കപൂര്‍?

പോളോ കളിക്കുന്നതിനിടെ അബദ്ധത്തില്‍ അദ്ദേഹം തേനീച്ചയെ വിഴുങ്ങുകയും ഈച്ച തൊണ്ടയില്‍ കുത്തിയതോടെ ശ്വാസ തടസമുണ്ടാവുകയുമായിരുന്നു

നിഹാരിക കെ.എസ്
വെള്ളി, 13 ജൂണ്‍ 2025 (11:58 IST)
ബോളിവുഡിലെ ഞെട്ടിച്ച് നടി കരിഷ്മ കപൂറിന്റെ മുന്‍ഭര്‍ത്താവ് സഞ്ജയ് കപൂറിന്റെ മരണം. പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെടുന്നത്. വ്യാഴാഴ്ച ഇംഗ്ലണ്ടില്‍ വച്ചായിരുന്നു മരണം. മരണകാരണം തേനീച്ചയാണ്. പോളോ കളിക്കുന്നതിനിടെ അബദ്ധത്തില്‍ അദ്ദേഹം തേനീച്ചയെ വിഴുങ്ങുകയും ഈച്ച തൊണ്ടയില്‍ കുത്തിയതോടെ ശ്വാസ തടസമുണ്ടാവുകയുമായിരുന്നു. 53 വയസായിരുന്നു. 
 
2003ലായിരുന്നു ബോളിവുഡ് നടി കരിഷ്മ കപൂറിനെ സഞ്ജയ് വിവാഹം ചെയ്തത്. ഇവര്‍ക്ക് സമൈറ, കിയാന്‍ എന്നിങ്ങനെ 2 മക്കളുണ്ട്. 2016ലാണ് ഇരുവരും വിവാഹമോചിതരായത്. പ്രിയ സച്ച്‌ദേവാണ് ഇപ്പോഴത്തെ ഭാര്യ. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. ബിസിനസ് ഭീമനായ സഞ്ജയ് കപൂര്‍ മൊബിലിറ്റി ടെക്‌നോളജി കമ്പനിയായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനാണ്. രാജ്യത്തിന് അകത്തും പുറത്തും പടര്‍ന്നു കിടക്കുന്നതാണ് സോന കോംസ്റ്റാറിന്റെ സാമ്രാജ്യം.
 
ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു കരിഷ്മയും സഞ്ജയും ഡിവോഴ്സ് പ്രഖ്യാപനം നടത്തിയത്. സഞ്ജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് കോടതിയില്‍ കരിഷ്മ ഉന്നയിച്ചത്. വിവാഹ ബന്ധം പിരിഞ്ഞുവെങ്കിലും മക്കളായ സമൈറയുടേയും കിയാന്റേയും ജീവിതത്തിന്റെ ഭാഗമായി തന്നെ തുടര്‍ന്നിരുന്നു സഞ്ജയ്. ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം സഞ്ജയ് കപൂറിന്റെ ആസ്തി 10300 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലും സ്ഥാനം നേടിയിട്ടുള്ള വ്യക്തിയാണ് സഞ്ജയ് കപൂര്‍. 
 
കഴിഞ്ഞ കുറച്ച് കാലമായി വ്യക്തി ജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി കരിഷ്മ കപൂറുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. ഈയ്യടുത്ത് ഇരുവരും ഒരുമിച്ച് ഡിന്നര്‍ കഴിക്കാനെത്തുന്ന വീഡിയോ വൈറലായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട മാതാപിതാക്കളാകാന്‍ താനും ഭാര്യയും ലൈഫ് കോച്ചിനെ നിയമിച്ചതായും ഈയ്യടുത്ത് സഞ്ജയ് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയിൽ മദ്യപിച്ച് ബസോടിച്ചു, മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ നിയമ നടപടി

Kerala Rain: സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ദിവസം ശക്തമായ മഴ, കാസർകോട് നദികളിൽ ജലനിരപ്പുയരുന്നു

എംഡിഎംഎയും എക്സ്റ്റസി ഗുളികകളുമായി കൊച്ചിയില്‍ യുവതിയടക്കം നാല് പേര്‍ പിടിയില്‍

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി, സന്ദേശം വന്നത് കോമ്രേഡ് പിണറായി വിജയൻ എന്ന ഇ മെയിലിൽ നിന്ന്

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി

അടുത്ത ലേഖനം
Show comments