ഈ വര്‍ഷം വലിയ ഹൈപ്പില്‍ തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു സൂര്യ നായകനായെത്തിയ ശിവ സിനിമയായ കങ്കുവ. സിനിമ പക്ഷേ പുറത്തിറങ്ങിയപ്പോള്‍ ഏറ്റവും പഴിക്കേട്ടത് സിനിമയിലുടനീളമുള്ള അലര്‍ച്ചകളുടെ പേരിലായിരുന്നു. തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ ചെവിയില്‍ നിന്നും ചോര വരുന്ന നിലയിലാണ് എന്നതായിരുന്നു വിമര്‍ശനം. ഇതോടെ ഇത്തരത്തില്‍ അമിതമായി സൗണ്ട് മിക്‌സിംഗ് നടത്തുന്നതിനെ വിമര്‍ശിച്ച് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സൗണ്ട് റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റ് റസൂല്‍ പൂക്കുട്ടി രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ വമ്പന്‍ ഹൈപ്പില്‍ അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2 പുറത്തിറങ്ങുമ്പോള്‍ സിനിമയിലെ സൗണ്ട് മിക്‌സിംഗിനെ പറ്റി ആശങ്കയെ വേണ്ട എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പുഷ്പയിലെ സൗണ്ട് മിക്‌സിംഗ് ടീമിലെ അംഗമായ റസൂല്‍ പൂക്കുട്ടി. സാധാരണ കൊമേഴ്ഷ്യല്‍ സിനിമ ഇറങ്ങുമ്പോള്‍ തിയേറ്ററില്‍ സൗണ്ട് ലെവല്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്.അതിനാല്‍ മിക്‌സിംഗില്‍ സൗണ്ട് കൂട്ടി വെയ്ക്കാറുണ്ട്. പക്ഷേ ഹോളിവുഡ് സിനിമ വരുമ്പോള്‍ അത് കൃത്യമായി ഡോള്‍ബി സ്റ്റാന്‍ഡേര്‍ഡ് ലെവല്‍ 7 പ്രകാരമായിരിക്കും. ഇത് എല്ലാ തിയേറ്ററുകളും പ്ലേ ചെയ്യുകയും ചെയ്യും.
സിനിമയിലൂടെ ലൗഡ്‌നസ് യുദ്ധം ഞങ്ങള്‍ നിര്‍ത്തുകയാണ്. പുഷ്പ 2 ഡോള്‍ബി സ്റ്റാന്‍ഡേര്‍ഡ് 7 പ്രകാരമാണ് ചെയ്തിട്ടുള്ളത്.അതിനാല്‍ തിയേറ്റര്‍ ഉടമകള്‍ക്ക് സ്പീക്കര്‍ അടിച്ചുപോകുമെന്ന് പേടിക്കേണ്ട. പ്രേക്ഷകര്‍ക്ക് നല്ല ഓഡിയോ- വിഷ്വല്‍ അനുഭവവും ലഭിക്കും. റസൂല്‍ പൂക്കുട്ടി പറഞ്ഞു.