Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിനയത്തിനൊപ്പം മറ്റൊരു ജോലിയും, 'മാളികപ്പുറം' നടി ആല്‍ഫി പഞ്ഞിക്കാരന്‍ മനസ്സ് തുറക്കുന്നു

Alphy Panjikaran  ആല്‍ഫി പഞ്ഞിക്കാരന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 25 ജനുവരി 2023 (11:15 IST)
ചുരുക്കം ചില സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മാളികപ്പുറം എന്ന ചിത്രം നടി ആല്‍ഫി പഞ്ഞിക്കാരന്റെ കരിയറില്‍ വഴിത്തിരിവായി മാറി. 50 കോടി ക്ലബ്ബില്‍ ഇടം നേടിയ മാളികപ്പുറം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ അഭിനയത്തോടൊപ്പം തന്നെ മറ്റൊരു ജോലിയും നടി ഒപ്പം കൊണ്ടുപോകുന്നുണ്ട്.
 
സിനിമ തിരക്കുകള്‍ക്കിടയിലും സോഫ്റ്റ്വെയര്‍ എഞ്ചിനീയറായുള്ള ജോലി ഉപേക്ഷിക്കാനും താരം തയ്യാറല്ല.രണ്ടും ഒരുമിച്ച് കൊണ്ട് പോകുന്നതാണ് തനിക്കേറെ സൗകര്യപ്രദമായി തോന്നുന്നതെന്നും ആല്‍ഫി 24 ന്യൂസിന്റെ ഹാപ്പി ടു മീറ്റ് യുവില്‍ അതിഥിയായി എത്തിയപ്പോള്‍ പറഞ്ഞു.
കുടുംബവും ജോലിയുമായി ഒതുങ്ങി നിന്ന തനിക്ക് ലോകം ഏറെ കാട്ടിത്തന്നത് സിനിമയാണെന്നും ആല്‍ഫി പറയുന്നു. യാത്രകളോട് പ്രത്യേക ഇഷ്ടമാണ് നടുക്ക്. കൃത്യമായ ഇടവേളകള്‍ യാത്ര ചെയ്യാറുണ്ടെന്നും താരം പറയുന്നു. ഓര്‍ത്തിരിക്കുന്ന യാത്രകളില്‍ ഒന്ന് ആദ്യമായി താജ്മഹല്‍ കണ്ടപ്പോള്‍ ഉള്ള അനുഭവമാണെന്നും അല്‍ഫി കൂട്ടിച്ചേര്‍ത്തു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി പറഞ്ഞു പോയി,'കണ്ണൂര്‍ സ്‌ക്വാഡ്' എപ്പോള്‍ ? വീഡിയോ