Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനകയറ്റം, സിനിമയില്‍ അല്ല ജീവിതത്തില്‍

Sibi Thomas Indian film actor   sibiThomas

കെ ആര്‍ അനൂപ്

, ബുധന്‍, 25 ജനുവരി 2023 (10:26 IST)
സിനിമ നടനും ജീവിതത്തില്‍ പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് സ്ഥാനകയറ്റം. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അദ്ദേഹം ഇനി വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി.  
 
മൂന്ന് വര്‍ഷങ്ങളിലായി (2014, 2019, 2022)മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയ പോലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്.
 
പഠനകാലത്ത് തന്നെ അദ്ദേഹത്തിന് അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ നാടകത്തില്‍ മികച്ച പ്രകടനവും കാഴ്ചവയ്ക്കാനായി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് വരവറിയിച്ചത്. സൂര്യയുടെ ജയ് ഭീം എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുമായി മമ്മൂട്ടി വരുന്നു; ക്രിസ്റ്റഫര്‍ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും