നടി അമല പോളിന്റെ സഹോദരന്‍ അഭിജിത്ത് വിവാഹിതനായി.അല്‍ക കുര്യന്‍ ആണ് വധു. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. റിസപ്ഷന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
മര്‍ച്ചന്റ് നേവിയിലാണ് നടിയുടെ സഹോദരന്‍ ജോലി ചെയ്യുന്നത്. ഇടയ്ക്ക് ചില ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ട്. ജോലിത്തിരക്കുകള്‍ ഉള്ളതിനാലാണ് സിനിമയില്‍ നിന്നും അഭിജിത്ത് വിട്ടുനില്‍ക്കുന്നത്.ലൈല ഓ ലൈല, ദേവി തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിജിത്ത് അഭിനയിച്ചു.
ആടുജീവിതം എന്ന സിനിമയാണ് നടിയുടെതായി ഇനി വരാനുള്ളത്.