Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

വിവാഹാലോചനയുമായി ദിലീപ് കാവ്യയുടെ അമ്മയെ സമീപിച്ചു, കാവ്യയുടെ അമ്മയ്ക്ക് വിവാഹത്തില്‍ താല്‍പര്യമില്ലായിരുന്നു; കാവ്യയെ വിവാഹം കഴിച്ചത് സുഹൃത്തുക്കളുടെ താല്‍പര്യ പ്രകാരം, മുന്നില്‍നിന്ന് മീനാക്ഷി

Dileep
, ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (08:37 IST)
മഞ്ജു വാര്യരുമായുള്ള 16 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചത്. 2016 ലാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. ദിലീപ്-മഞ്ജു ബന്ധത്തില്‍ പിറന്ന മകള്‍ മീനാക്ഷി ഇപ്പോള്‍ ദിലീപിനും കാവ്യയ്ക്കും ഒപ്പമാണ്. കൂടാതെ ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി എന്ന് പേരുള്ള പെണ്‍കുഞ്ഞുമുണ്ട്. 
 
താനും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധം പിരിയാന്‍ കാരണം കാവ്യ മാധവന്‍ അല്ലെന്ന് പഴയൊരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും ഈ അഭിമുഖത്തില്‍ ദിലീപ് പറയുന്നു. 
 
കാവ്യയുടെയും രണ്ടാം വിവാഹമായിരുന്നു അത്. അക്കാലത്ത് കാവ്യയുടെ ആദ്യ വിവാഹജീവിതം തകരാന്‍ കാരണം താനാണെന്ന് പലരും പറഞ്ഞു പരത്തിയതില്‍ ദിലീപിന് മനോവിഷമമുണ്ടായിരുന്നു. താന്‍ രണ്ടാമതൊരു കല്യാണത്തെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ആണ് കാവ്യയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും ദിലീപ് പറയുന്നു. കാവ്യയുമായുള്ള വിവാഹത്തെ കുറിച്ച് മകള്‍ മീനാക്ഷിയോട് പറഞ്ഞു. മീനാക്ഷി നൂറ് ശതമാനം ദിലീപിനെ പിന്തുണയ്ക്കുകയായിരുന്നു. അച്ഛന്റെ രണ്ടാം വിവാഹത്തിനു മീനാക്ഷി മുന്‍പന്തിയിലുണ്ടായിരുന്നു. 
 
എന്നാല്‍, കാവ്യയുടെ വീട്ടില്‍ കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. കാവ്യയുടെ അമ്മയ്ക്ക് ദിലീപുമായുള്ള വിവാഹത്തില്‍ താല്‍പര്യമില്ലായിരുന്നു. അവള്‍ക്ക് മറ്റാലോചനകള്‍ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്റെ ജീവിതം പോകാന്‍ കാരണം എന്ന പേരില്‍ കാവ്യ ബലിയാടാവുന്നു. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു അമ്മയുടെ പക്ഷം. പിന്നീട് എല്ലാവരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് കാവ്യയുടെ അമ്മയും വിവാഹത്തിനു സമ്മതിച്ചതെന്ന് ദിലീപ് പറയുന്നു. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല എന്നും ദിലീപ്. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാന്‍ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നും ദിലീപ് ഈ അഭിമുഖത്തില്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു ദിലീപിനെ വിവാഹം കഴിച്ചത് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ! മഞ്ജുവിന്റെ വീട്ടുകാര്‍ ദിലീപിനെ എതിര്‍ക്കാന്‍ കാരണം ഇതാണ്