Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമീർ സുൽത്താൻ വീണ്ടും സംവിധാനത്തിലേക്ക്, സംഭാഷണങ്ങൾ ഒരുക്കുന്നത് വെട്രിമാരൻ

അമീർ സുൽത്താൻ വീണ്ടും സംവിധാനത്തിലേക്ക്, സംഭാഷണങ്ങൾ ഒരുക്കുന്നത് വെട്രിമാരൻ
, വ്യാഴം, 3 ഫെബ്രുവരി 2022 (20:54 IST)
ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അമീർ സുൽത്താൻ വീണ്ടും സംവിധായകനാകുന്നു. സംവിധായകൻ വെട്രിമാരൻ ആയിരിക്കും ചിത്രത്തിന് സംഭാഷണങ്ങൾ എഴുതുന്നത്.  ഇരുവരും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാവും ഇത്. വെട്രിമാരന്‍ സംവിധാനം ചെയ്‍ത വട ചെന്നൈയില്‍ രാജന്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രമായി അമീര്‍ എത്തിയിരുന്നു. 
 
വെട്രിമാരന്‍റെ അടുത്ത ചിത്രമായ വാടിവാസലിന് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് അമീര്‍ സുല്‍ത്താനും കൂടി ചേര്‍ന്നാണ്. ഒപ്പം ഒരു പ്രധാന കഥാപാത്രത്തെയും ചിത്രത്തിൽ അമീർ അവതരിപ്പിക്കുന്നുണ്ട്. നാല് ചിത്രങ്ങളാണ് അമീര്‍ സുല്‍ത്താന്‍ ഇതുവരെ സംവിധാനം ചെയ്‍തത്. മൗനം പേസിയതേ, റാം, പരുത്തിവീരന്‍, ആദി ഭഗവാന്‍ തുടങ്ങിയവയാണ് അമീർ സംവിധാനം ചെയ്‌തത്.
 
ജയം രവി നായകനായ ആദി ഭഗവാന്‍ 2013ലാണ് പുറത്തെത്തിയത്. പുതിയ ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും പേരുവിവരം ഫെബ്രുവരി 14ന് പ്രഖ്യാപിക്കും. സൂരി നായകനാകുന്ന ചിത്രമാണ് വെട്രിമാരന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. വിജയ് സേതുപതി,  ഗൗതം വസുദേവ് മേനോന്‍ എന്നിവര്‍ മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഷ്ടത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകന്‍; ദിലീപ് എത്തിയത് പിന്നീട്