ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി സിനിമാലോകം ആഘോഷമാക്കിയ ചിത്രമായിരുന്നു. സിനിമയിലെ ഉഷ എന്ന കഥാപാത്രത്തിലൂടെ ഷെല്ലി കൂടുതല്‍ പ്രശസ്തയായി.കുങ്കുമപ്പൂവിലെ ശാലിനിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മറന്നുകാണില്ല.തങ്ക മീന്‍കളിലെ വടിവ് ഷെ?ല്ലിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.
ഇപ്പോഴിതാ അഭിനയത്തിന് പുറമേ സിനിമയുടെ മറ്റു മേഖലകളില്‍ കൂടിയുള്ള തന്റെ താല്‍പര്യങ്ങള്‍ തുറന്നുപറയുകയാണ് നടി.
തിരക്കഥ എഴുതാന്‍ താത്പര്യമുണ്ട്. എന്നാല്‍ അതിന് സമയം ആയിട്ടില്ല. വിദൂരഭാവിയില്‍ പ്രതീക്ഷിക്കാം എന്നാണ് ഷെല്ലി പറയുന്നത്. സംവിധാനം പഠിക്കാന്‍ ആഗ്രഹമുണ്ട്. എഴുത്ത് കൈയില്‍ ഉള്ളതായതിനാല്‍ ആരെയും ആശ്രയിക്കാതെ ചെയ്യാമല്ലോ എന്ന് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
2006- ല്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഷെ?ല്ലിക്ക് ലഭിച്ചു.