Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീയറ്ററുകളില്‍ തന്നെ, പല സിനിമകളും റിലീസ് മാറ്റുമ്പോള്‍ ജോജുവിന്റെ 'പീസ്' പ്രദര്‍ശനത്തിനൊരുങ്ങുന്നു, ഒഫീഷ്യല്‍ പോസ്റ്റര്‍

തീയറ്ററുകളില്‍ തന്നെ, പല സിനിമകളും റിലീസ് മാറ്റുമ്പോള്‍ ജോജുവിന്റെ 'പീസ്' പ്രദര്‍ശനത്തിനൊരുങ്ങുന്നു, ഒഫീഷ്യല്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ജനുവരി 2022 (11:09 IST)
ജോജു ജോര്‍ജ്ജിനെ നായകനാക്കി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന 'പീസി'ന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ നിര്‍മ്മിക്കുന്ന 'പീസ്' ഒരു ആക്ഷേപഹാസ്യ ത്രില്ലര്‍ ചിത്രമാണ്. കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം.തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളില്‍ 75 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ച ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്ന് നിര്‍മാതാക്കള്‍.
 
മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി സിനിമ പ്രേക്ഷകരിലേക്ക് എത്തും.
പരീക്ഷണാത്മക ഗാനമായ മാമ ചായേല്‍ ഉറുമ്പ് എന്ന സറ്റയര്‍ സ്വഭാവമുള്ള ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്.
 
ജോജു ജോര്‍ജിനെ കൂടാതെ ഷാലു റഹീം, രമ്യാ നമ്പീശന്‍, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനില്‍ നെടുമങ്ങാട്, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ പോളി വല്‍സന്‍ തുടങ്ങിയവരും 'പീസി' ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
ജോജു ജോര്‍ജിന് പുറമെ അനില്‍ നെടുമങ്ങാട്, ശാലു റഹിം, രമ്യാ നമ്പീശന്‍, ആശാ ശരത്, സിദ്ധിഖ്, അതിഥി രവി, മാമുക്കോയ, വിജിലേഷ്, അര്‍ജുന്‍ സിങ്, പൗളി വത്സന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
കഥ: സന്‍ഫീര്‍, തിരക്കഥ, സംഭാഷണം: സഫര്‍ സനല്‍, രമേഷ് ഗിരിജ, സംഗീത സംവിധാനം: ജുബൈര്‍ മുഹമ്മദ്, ഗാനരചന: വിനായക് ശശികുമാര്‍, അന്‍വര്‍ അലി, സന്‍ഫീര്‍, ആലാപനം: വിനീത് ശ്രീനിവാസന്‍, ഷഹബാസ് അമന്‍, ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്തകൃഷ്ണന്‍, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേയ്ക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഹ്നിസ്, രാജശേഖരന്‍, സ്റ്റില്‍സ് ജിതിന്‍ മധു, സൗണ്ട് ഡിസൈന്‍: അജയന്‍ അദത്ത്, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, സ്റ്റോറി ബോര്‍ഡ്: ഹരീഷ് വള്ളത്ത്, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവിടെ ജീവിച്ചു പോകുവാന്‍ ഭയമുണ്ട്,അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ അന്നും ചിലത് പറഞ്ഞിരുന്നു, ഇന്നും പറയേണ്ടിവരുന്നു:രഞ്ജു രഞ്ജിമാര്‍