Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവിടെ ജീവിച്ചു പോകുവാന്‍ ഭയമുണ്ട്,അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ അന്നും ചിലത് പറഞ്ഞിരുന്നു, ഇന്നും പറയേണ്ടിവരുന്നു:രഞ്ജു രഞ്ജിമാര്‍

ഇവിടെ ജീവിച്ചു പോകുവാന്‍ ഭയമുണ്ട്,അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ അന്നും ചിലത് പറഞ്ഞിരുന്നു, ഇന്നും പറയേണ്ടിവരുന്നു:രഞ്ജു രഞ്ജിമാര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ജനുവരി 2022 (11:05 IST)
മലയാള സിനിമാലോകം ഒന്നാകെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു.മമ്മൂട്ടിയും മോഹന്‍ലാലും ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ അവള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചു.ഇപ്പോഴിതാ പിന്തുണയുമായി എത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍
 
രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍
 
എന്റെ മക്കള്‍ക്ക്, നീ തനിച്ചല്ല നിന്നോടൊപ്പം നിന്റെ ഈ പോരാട്ടത്തിന്റെ തോണി തുഴയാന്‍ നിന്നെ മനസ്സിലാക്കിയ ഒരുപാടുപേരുണ്ടിവിടെ, പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥവരെ വന്നിട്ടും നിന്നോടൊപ്പം നിലകൊണ്ടത് സത്യം നിന്റെ ഭാഗത്തായിരുന്നു എന്ന തിരിച്ചറിവാണ്, അതുകൊണ്ടു തന്നെ പലയിടങ്ങളില്‍ നിന്നും വിമര്ശനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, ചിലര്‍ എന്നെ വിളിക്കാതായി, വര്‍ക്കുകള്‍ മുടക്കാന്‍ തുടങ്ങി, ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഞാന്‍ കൈ പിടിച്ചത് നീതിക്ക് വേണ്ടി പോരാടുന്ന പോരാളിക്ക് വേണ്ടിയായിരുന്നു, നീ വിശ്വസിക്കുക നീ തനിച്ചല്ല, പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാന്‍ പലരും മടിക്കുന്നത് ജീവനില്‍ പേടിച്ചിട്ടാ, ഇന്നും ആ ദിവസം ഓര്‍ക്കുമ്പോള്‍ കരയാതിരിക്കാന്‍ പറ്റുന്നില്ല, കുറെ നാളുകള്‍ക്കു ശേഷം നമ്മള്‍ കാണാം എന്ന് പറഞ്ഞ ആ ദിവസം, ചാനലുകളില്‍ വാര്‍ത്ത വന്നു നിറയുമ്പോള്‍ അത് നീ ആയിരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ നിനക്ക് നീതി ലഭിക്കും വരെ നിന്നോടൊപ്പം നില കൊള്ളാന്‍ എനിക്ക് ആയുസ്സുണ്ടാവട്ടെ എന്നാണ് പ്രാര്‍ഥന love you my പോരാളി,ഇതില്‍ നിനക്ക് നീതി ലാഭിച്ചില്ലെങ്കില്‍ ഇവിടെ നിയമം നടപ്പിലാക്കാന്‍ സാധ്യമല്ല എന്നുറപ്പിക്കാം, കേരള govt, ലും indian നീതിന്യായത്തിലും ജനങ്ങള്‍ക്കുള്ള പ്രതീക്ഷ ഇല്ലാണ്ടാവും, സത്യം ജയിക്കണം.
 
ഇരയ്ക്ക് നീതി കിട്ടണമെങ്കില്‍ നമ്മുടെ നീതിന്യായ കോടതി കണ്ണു തുറക്കണം, പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്ന ആ പഴഞ്ചൊല്ലുകള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട്, സത്യസന്ധതയ്ക്ക്, ചെയ്യുന്ന തൊഴിലിനുള്ള കൂറ്, ഒരു പെണ്‍കുട്ടിയോട് ചെയ്ത അനീതിക്കെതിരെ സത്യസന്ധമായ എടുക്കുന്ന തീരുമാനങ്ങള്‍ ഇവയൊക്കെ വേണ്ടിവരും പക്ഷേ ഇവയ്ക്ക് മുന്നില്‍ പണം വന്നു കൂടിയാല്‍ കണ്ണു മഞ്ഞളിക്കുന്ന നീതിന്യായവും ഇവിടെയുണ്ട് എന്നറിയുമ്പോള്‍ പേടിയാണ് ഇനിയും ഇരകളുടെ എണ്ണങ്ങള്‍ കൂടിക്കൂടി വരും അകത്തളങ്ങളില്‍ ഇരുന്നു കൊട്ടേഷന്‍ കൊടുക്കുവാനും കൈകാലുകള്‍ വെട്ടി ഇടുവാനും ചതച്ചരച്ചു കൊല്ലുവാനും ആജ്ഞ ഇടാന്‍ വില്ലന്മാര്‍ ഉള്ളപ്പോള്‍ ഇനിയും നാം പഠിക്കണം, ഇരകളുടെ എണ്ണം കൂടിക്കൂടി വരികയാണ്, ഇവിടെ ജീവിച്ചു പോകുവാന്‍ ഭയമുണ്ട്, അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ അന്നും ചിലത് പറഞ്ഞിരുന്നു, ഇന്നും പറയേണ്ടിവരുന്നു, പ്രാര്‍ത്ഥന മാത്രം, എന്റെ അമ്മയ്ക്ക് തണലായി, എന്റെ സഹോദരങ്ങള്‍ക്ക് തുണയായി, എന്റെ മക്കള്‍ക്ക് വഴികാട്ടിയായി ഇനിയും ജീവിക്കണം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്; ഇരയ്‌ക്കൊപ്പമെന്ന് സാന്ദ്രാ തോമസ്